ദാറ്റ് നവംബര്‍ യൂ റിമംബർ
ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍
ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍
ദാറ്റ് നവംബര്‍ യൂ റിമംബർ
നമ്മളാദ്യമായ് കണ്ട മാസമോ
നവംബര്‍ - നവംബര്‍
തമ്മിലന്നുനാം ചൊന്നവാര്‍ത്തകള്‍
റിമംബർ - റിമംബർ
ദാറ്റ് നവംബര്‍ യൂ റിമംബർ
പുഷ്പവാടിയില്‍ മത്തടിച്ചിടും
ചിത്രശലഭങ്ങള്‍ പോല്‍
നൃത്ത വേദിയിലൊത്തു കൂടി - നവ
നൃത്തമാടി നമ്മള്‍ - നമ്മള്‍
ദാറ്റ് നവംബര്‍ യൂ റിമംബർ
നിന്റെ മേനിതന്‍ സുഗന്ധം
നിന്റെ വാണിയാം മരന്ദം
എന്റെ ചിന്തയിൽ തീർത്തു
വീണ്ടുമൊരു വസന്തം - വസന്തം
പാനപാത്രങ്ങള്‍ നിറഞ്ഞു
പാടിയാടി നാം തളര്‍ന്നു
വാനിടത്തില്‍ വനപുഷ്പരാജികള്‍
വിരിഞ്ഞൂ - വിരിഞ്ഞൂ
ദാറ്റ് നവംബര്‍ യൂ റിമംബർ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
That november u remember
Additional Info
Year:
1968
ഗാനശാഖ: