കനവിൽ ഞാൻ തീർത്ത

കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു
സുന്ദര യമുനയെന്നോര്‍ത്തതെന്‍ 
തോരാത്ത കണ്ണുനീര്‍ച്ചാലുകളായിരുന്നു
കണ്ണുനീര്‍ച്ചാലുകളായിരുന്നു
കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു

കളിയാടാന്‍ കിട്ടിയ കനകപ്രതീക്ഷയോ
കടലാസു തോണിയായിരുന്നു
നറുമുത്തെന്നോര്‍ത്തു ഞാന്‍ 
മാലയില്‍ കോര്‍ത്തത്
എരിയും കനല്‍ക്കട്ടയായിരുന്നു
കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു

മോഹനപ്രേമത്തിന്‍ മുന്തിരിത്തോട്ടം
വ്യാമോഹമരീചിക മാത്രമായി
പൊട്ടിക്കരഞ്ഞു ഞാന്‍ വീഴട്ടെ ദു:ഖത്താല്‍
കത്തിജ്വലിക്കുമീ പാഴ്മരുവില്‍
കനവില്‍ ഞാന്‍ തീര്‍ത്ത 
വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന്‍ കോട്ടയായിരുന്നു
കളിമണ്ണിന്‍ കോട്ടയായിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavil njan theertha

Additional Info

അനുബന്ധവർത്തമാനം