മേലെ വാനിൽ

മേലെ വാനിൽ തെന്നിപ്പായും വെണ്മേഘങ്ങൾ പാടും രാഗം
കാതിൽ ചൊല്ലും കിന്നാരം പോലെ..
വേനൽ കാറ്റിൻ താഴ്‌വാരത്തിൽ സ്വപ്നത്തേരിൽ
പായും നമ്മൾ സ്നേഹപ്പൂക്കൾ വാരിച്ചൂടുന്നു..
മഴവില്ലിനേഴഴകു പോലെ അനുരാഗ താളലയമോടെ
അറിയാതെ പെയ്ത മഴപോലെ ..
കുളിരൂർന്നു വീണ സുദിനങ്ങൾ..
മേലെ വാനിൽ തെന്നിപ്പായും വെണ്മേഘങ്ങൾ പാടും രാഗം
കാതിൽ ചൊല്ലും കിന്നാരം പോലെ..

ഓളം തല്ലും.. കന്നിപ്പാടം പോലെ
മധുരാഗം മീട്ടും.. പ്രണയാർദ്ര വസന്തം (2)
ആനന്ദത്തിൻ അനുരാഗക്കൊമ്പിൽ..
മധുതേടി പോകും ഹൃദയാർദ്ര ദലങ്ങൾ
വന്നീ മണ്ണിൽ വാനം പുൽകി
ഏതോ രാവിൻ മായത്തേരിൽ
ഈറത്തണ്ടും ഈണം മൂളുന്നു ..
ഈറത്തണ്ടും ഈണം മൂളുന്നു ..

മേലെ വാനിൽ തെന്നിപ്പായും വെണ്മേഘങ്ങൾ പാടും രാഗം
കാതിൽ ചൊല്ലും കിന്നാരം പോലെ..
വേനൽ കാറ്റിൻ താഴ്‌വാരത്തിൽ സ്വപ്നത്തേരിൽ
പായും നമ്മൾ സ്നേഹപ്പൂക്കൾ വാരിച്ചൂടുന്നു..
മഴവില്ലിനേഴഴകു പോലെ അനുരാഗ താളലയമോടെ
അറിയാതെ പെയ്ത മഴപോലെ ..
കുളിരൂർന്നു വീണ സുദിനങ്ങൾ..
മേലെ വാനിൽ തെന്നിപ്പായും വെണ്മേഘങ്ങൾ പാടും രാഗം
കാതിൽ ചൊല്ലും കിന്നാരം പോലെ..
കാതിൽ ചൊല്ലും കിന്നാരം പോലെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele vanil

Additional Info

Year: 
2018