ദേവഗായികേ

ദേവഗായികേ പാടൂ നീയൊരു രാധാമാധവം   
ജീവവീണയിൽ ഉണരു നീയിനി  ചേതോഹാരിണിയായ്
സൂര്യനായകാ പാടൂ നീയൊരു രാഗാരാധന
സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു
വ്രീളാലോലുപയായ്.......

ദേവഗായികേ പാടൂ നീയൊരു രാധാമാധവം   
ജീവവീണയിൽ ഉണരു നീയിനി  ചേതോഹാരിണിയായ്....

ആഹ ഹാ ആഹ ഹാ........
ചാരുതകൾ ഈ താഴ്വരയിൽ അരുണിമകൾ പാകുകയായ്
ശ്രീകലകൾ ഈ പൂവുടലിൽ നറുകളഭം പൂശുകയായ്
വിധുമുഖീ........പ്രിയസഖീ.........
അരികിൽ നീ ഒഴുകിയണയും സ്വയം
അടിമുടി തളിരുകൾ ഇനിയൊരു പരിമണമായ് നീ വരം തരൂ......

ദേവഗായികേ പാടൂ നീയൊരു രാധാമാധവം   
ജീവവീണയിൽ ഉണരു നീയിനി  ചേതോഹാരിണിയായ്

ആഹ ഹാ ആഹ ഹാ........
മാധുരിയിൽ നവപുളകം ചൂടുകയായ്
ആവണിയോ ആതിരയോ നാഗതളിരിലയിൽ തേനൊലിയായ്
ഋതുമതീ.........മലർമിഴീ.........
ചിറകിടും കനവിൽ വിരിയും സുഖം
സിരകളിൽ അനുപമ ഹിമമഴ പൊഴിയുകയായ്.... നീ വരം തരൂ........

സൂര്യനായകാ പാടൂ നീയൊരു രാഗാരാധന
സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു
വ്രീളാലോലുപയായ്.......
ദേവഗായികേ പാടൂ നീയൊരു രാധാമാധവം   
ജീവവീണയിൽ ഉണരു നീയിനി  ചേതോഹാരിണിയായ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devagaayike

Additional Info

Year: 
1995

അനുബന്ധവർത്തമാനം