കാവ്യശില്പം
ആ.........ആ.......ആ.......
കാവ്യശില്പം കളിമണ്ണിലൊരുക്കും
ഓടക്കാർമുകിൽ നയനാ....
തേനൂറും നിൻ നാവിൽ നാദമൊന്നുണർന്നാൽ
നിറയുമെന്നും പുതുപ്പൂക്കളായ് ഞാൻ
തിരുനടയിലെരിയും തിരിനാളമാകും....(2)
നൂപുരധ്വനി കേട്ടിന്നീ തേടും ആതിര രാവിൽ വിടർന്ന പൂവേ......(2)
അധരങ്ങൾ മീട്ടും പ്രണയവീണയിൽ
ഭാവങ്ങൾ ശൃംഗാരമായീടുമോ......(2)
(കാവ്യശില്പം............തിരിനാളമാകും)
ഏകാന്ത ജന്മം അലഞ്ഞ നേരം
താരകപ്പന്തൽ തീർത്ത സന്ധ്യേ.....(2)
കാലങ്ങളെഴുതും കാവ്യഭാവനയിൽ
ജന്മങ്ങൾ വെറുമൊരു മൺപാത്രമോ......
(കാവ്യശില്പം............തിരിനാളമാകും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kavyashilpam
Additional Info
Year:
2002
ഗാനശാഖ: