ഏഴ് വർണ്ണ

ഏഴ് വർണ്ണക്കുട നിവർത്തും പീലിക്കാവിൽ
കൊടിയേറ്റ മേളമുയർന്നൂ മേലേ മാനത്ത്
കുടവള്ളൂർ കാവ് ചുറ്റും കുഞ്ഞാറ്റക്കുരുവി ചൊല്ലീ
കാരുണ്യ പാൽക്കടലാം അമ്മയ്ക്കിന്ന് ആറാട്ട്
പീലിക്കാവിൽ ഏഴ് വർണ്ണക്കുട നിവർത്തി..
കുടവള്ളൂർ കാവ് ചുറ്റും കുഞ്ഞാറ്റക്കുരുവി ചൊല്ലീ
കാരുണ്യ പാൽക്കടലാം അമ്മയ്ക്കിന്ന് ആറാട്ട്

കൊട്ടും കുരവയും മനസ്സിലുണർന്നു
കുമ്മാട്ടിക്കുടമേന്തി മയൂരമാടുന്നൂ....... (2)
വാനരഥമേറി വരും ഉത്സവക്കാറ്റെ
പൊന്നാമ്പൽ കുളത്തിലോ നീരാട്ട്
ചേലകുത്തി കോലം കെട്ടി താളം കൊട്ടി
കാൽത്തള മേളം ഒരുങ്ങീ നടയിൽ തെയ്യാട്ടം...തെയ്യാട്ടം.....ഓ...ഓ....

പീലിക്കാവിൽ ഏഴ് വർണ്ണക്കുട നിവർത്തി..
കുടവള്ളൂർ കാവ് ചുറ്റും കുഞ്ഞാറ്റക്കുരുവി ചൊല്ലീ
കാരുണ്യ പാൽക്കടലാം അമ്മക്കിന്ന് ആറാട്ട്

പട്ടും പൊൻവളയും ചാർത്തിയൊരുങ്ങി
ശ്രീകോവിൽ വാഴും ദേവി ഉറഞ്ഞാടുന്നൂ...... (2)
ചന്ദനച്ചാർത്തിലിന്ന് കുങ്കുമം തൊട്ട്
പൂക്കാവടി കെട്ടിയോ കോമരം
തേര് പൊക്കി ശൂലം കുത്തി കാവ് താണ്ടി
വെണ്ണിലാക്കുടം പകർന്നു തന്നു പൊങ്ങീ ആഘോഷം........(പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhu varnna

Additional Info

Year: 
2002

അനുബന്ധവർത്തമാനം