തേനിൽപ്പോലും

ആ ..ആ..
തേനിൽപ്പോലും തോഴീ നീയും
തിരയുമരിയ കാൽച്ചിലമ്പിൻ ഒളികളാവാം
മുകിൽക്കുടക്കീഴിൽ നീ വരുമോ..
മലർക്കിളിയായ് മിഴി നീർത്താൻ
മണിവിരലാൽ മന്ത്രമോതി ...
മനസ്സു മെല്ലെ മധുമഴയായ്
ചാരേ വന്നേ മേടക്കാറ്റായ്
തഴുകുമെന്റെ തനുവിലിന്നു കുളിരലയായ്
മുകിൽക്കുട കീഴിൽ നീ വരുമോ..
മലർക്കിളിയായ് മിഴി നീർത്താൻ
തേനിൽപ്പോലും തോഴീ നീയും..

വളകളിന്നോ വിളിച്ചുണർത്തി
വെണ്ണിലാവോ പുടവചുറ്റീ..
വരസുഗന്ധം വിരുന്നു വന്നു
വരിശകളിൽ അഴകൊഴുകി
അകമേ ആളും.. അനുരാഗം ..
അലയായൊഴുകും ആത്മാവിൽ (2)
ഇന്നും ഞാൻ നിന്നെ എൻ ജനിമൃതിയുടെ
തപമരുളും ജപമണിയായ് ചേർത്തുവയ്ക്കുന്നു
നെഞ്ചിൽ തഞ്ചും കൊഞ്ചൽ കേട്ടോ
കുരുന്നിലയുടെ കാതിലിന്നൊരു കവിത മൂളിയോ
മുകിൽക്കുട കീഴിൽ നീ വരുമോ..
മലർക്കിളിയായ് മിഴി നീർത്താൻ
മണിവിരലാൽ മന്ത്രമോതി ...
മനസ്സു മെല്ലെ മധുമഴയായ്
തേനിൽപ്പോലും തോഴീ നീയും

ആവണിയോ അണിഞ്ഞൊരുങ്ങീ
രാജഹംസം നീന്തിയെത്തീ
കറുകയിന്നോ കവിളിണയിൽ
കുറിവരച്ചു.. മഞ്ഞുകൊണ്ട്...
വരിയായ് നില്കും വർണ്ണങ്ങൾ
വിരലാലെഴുതും മഴവില്ല് ...(2)
നീളെ ഞാൻ മൂളും ഒരു പല്ലവിയുടെ
ഗന്ധസൂനധൂപമായ് തന്ത്രിയിലായ് നീ
ചാരേ വന്നേ മേടക്കാറ്റായ്
തഴുകുമെന്റെ തനുവിലിന്നു കുളിരലയായ്
മുകിൽക്കുട കീഴിൽ നീ വരുമോ..
മലർക്കിളിയായ് മിഴി നീർത്താൻ
മണിവിരലാൽ മന്ത്രമോതി
മനസ്സു മെല്ലെ മധുമഴയായ്
ഉം ..ഉം ...ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenilppolum

Additional Info

Year: 
2017

അനുബന്ധവർത്തമാനം