ഒരു രാപ്പൂ
ഒരു രാപ്പൂ പുല്ലുപായിൽ നീ
വരതങ്ക തംബുരൂ വരൂ
ശിവഗംഗാ തീർത്ഥം തേടുവാൻ
ഒരു പാവം വൈഗയായി ഞാൻ
പ്രണയത്തിൻ ചന്ദനം തരാം
തിരുനെറ്റി കണ്ണേ കണ്മണീ
മഴനൂലുകളിൽ മുല്ലമൊട്ടുമണികൾ
മനസ്സൊടൊരു മന്ത്രമൊഴിഞ്ഞു
നിന്നെ ഞാനറിയും പോലെ
നമ്മിൽ നാമലിയും പോലെ
കുരുന്നിളം പൂക്കൾ പറന്നൂ
പുഴയോരക്കസവാൽ മൂടും
പുലർകാല കുയിലായ് പാടും
മണിമേഘത്തൂവൽ കുട ചൂടും
ചിറകോലും ചോളപ്പൂക്കൾ
മുടിയോളം മുട്ടിന്നിടയിൽ
ഒളികണ്ണിട്ടിവളെ കളിയാക്കും
നിന്റെ കണ്ണകീ കുരുന്നുകാമുകീ
എൻ ചെറുചിലമ്പു മണി തരാം
എന്റെ മാർഗഴി മഞ്ഞൾ തേൻതുളി
എൻ മധുരമീനാക്ഷി നീ
ആ.......ആ.......ആ......ആ
മ്.....തുടുമിന്നൽ നിൻ ചിരിയായി
തുടിതാളം മോഹനമായി
ഹിമശൃംഗം ശയ്യകളായ് മാറി
ഒരു കൂവളദളമായ് ഹൃദയം
അതിലുതിരും മർമ്മരതാളം
മനസ്സാകും ഡമരുകമാകുമ്പോൾ
എന്റെ മൃൺമയീ വസന്തയാമിനീ
നിന്റെ ചെറുനിറമറുക് തരൂ
എന്റെ യാമിനി,പ്രിയരഞ്ജിനി
ഈ ജടയിലൊഴുകും ഗംഗാനദി....(പല്ലവി)