മാനത്തെ വെള്ളിക്കിണ്ണത്തിൽ

മാനത്തെ വെള്ളിക്കിണ്ണത്തിൽ ഇന്നെന്തേ
നാണത്തിൻ വെണ്ണക്കൂമ്പാരം
കൊഞ്ചിക്കും കാറ്റിൻ ഈണത്തിൽ
ഇന്നെന്തേ നെഞ്ചത്തിൻ ചെല്ല ചിങ്കാരം
കണ്ണിൽ കണ്ണെയ്യും കള്ളൻ നീയല്ലേ
മുത്താച്ചുണ്ടത്തായി മുത്തുന്നോനല്ലേ
മിന്നലുകൾ ചുടുകുളിരായെത്തുന്നേ
നിൻ ചിരി തൻ അഴകായ്
തെന്നലുകൾ രതി മധുരം തൂകുന്നേ
രാക്കനവിൻ  വഴിയേ
ഓഹോ തണുമഴയിൽ ചേരുന്നോ
ഓഹോ ഈ മടിയിൽ ചായുന്നോ

അകലത്തായ് തിരി വക്കും രാഗതാരങ്ങൾ
അരികത്തായ് മിഴിപൊത്തും രാവിൻ ദീപ്തികൾ
അകനെഞ്ചിൽ ഉണരുന്നൂ രാസലാവണ്യം
അതിലൊന്നായ് അലിയുന്നീ തോരാ യൗവ്വനം
എത്താത്ത വിൺതടങ്ങൾ കാണാ കൗതുകങ്ങൾ
ഒത്തിരി നേരം തമ്മിലറിഞ്ഞീടാം

മാനത്തെ വെള്ളിക്കിണ്ണത്തിൽ ഇന്നെന്തേ
നാണത്തിൻ വെണ്ണക്കൂമ്പാരം
കൊഞ്ചിക്കും കാറ്റിൻ ഈണത്തിൽ
ഇന്നെന്തേ നെഞ്ചത്തിൻ ചെല്ല ചിങ്കാരം
കണ്ണിൽ കണ്ണെയ്യും കള്ളൻ നീയല്ലേ
മുത്താച്ചുണ്ടത്തായി മുത്തുന്നോനല്ലേ
മിന്നലുകൾ ചുടുകുളിരായെത്തുന്നേ
നിൻ ചിരി തൻ അഴകായ്
തെന്നലുകൾ രതി മധുരം തൂകുന്നേ
രാക്കനവിൻ  വഴിയേ
ഓഹോ തണുമഴയിൽ ചേരുന്നോ
ഓഹോ ഈ മടിയിൽ ചായുന്നോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe vellikkinnathil