അകലമിന്നരികെയല്ലേ
അകലമിന്നരികെയല്ലേ
അതിന്‍ പൊരുള്‍ അകലെയല്ലേ
വെറുതേ..
ആ...ആ...ആ
അകലമിന്നരികെയല്ലേ
അതിന്‍ പൊരുള്‍ അകലെയല്ലേ
വെറുതേ.
മൊഴികള്‍ തേടുമൊരു മൗനം എന്നില്‍
മഴയായ് പെയ്യവേ
അകലമിന്നരികെയല്ലേ
നോവില്‍ നനഞ്ഞ മനമാണിതെങ്കിലും
എന്നില്‍ പ്രഭാതം ഇനിമേല്‍ മനോഹരം
താനേ തളര്‍ന്ന സ്വരമാണിതെങ്കിലും
ഇന്നെന്‍ കിനാക്കള്‍ അതിലും പ്രഭാമയം
പുതുകരനിരകള്‍ പകരും നിമിഷദൂതികള്‍
സദാ
അകലമിന്നരികെയല്ലേ
അതിന്‍ പൊരുള്‍ അകലെയല്ലേ
ഗൗരികാരുണ്യവരദേ നമഃ
ഭൂതിധാരിണീ ദയിതേ നമഃ
സർവ്വ മംഗളദായികേ നിത്യ
സാരാംശ സാധികേ
അകലമിന്നരികെയല്ലേ
അതിന്‍ പൊരുള്‍ അകലെയല്ലേ
വെറുതേ
മൊഴികള്‍ തേടുമൊരു മൗനം എന്നില്‍
മഴയായ് പെയ്യവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
akalaminnarikeyalle
Additional Info
Year:
2012
ഗാനശാഖ: