കണ്ണാകെ എന്‍ കണിയാകാന്‍

കണ്ണാകെ എന്‍ കണിയാകാന്‍ ..
വെണ്‍ശില പോലെ നിന്നഴക്‌
കാതാകെ തേന്‍പുഴയാകും
നീ കനവില്‍ പാടും പാട്ട്..
ആരാദ്യം അറിയുന്നീ അനുരാഗം
ഞാനോ നീയോ..
നിധിപോലെ ഇനി നോക്കാന്‍
നിന്‍ ഹൃദയതാരം നല്‍കുമോ സഖി
ഉം ഉം ഉം ആ

പ്രിയമോടെ വരവേല്‍ക്കും സ്വരതീരം
വഴിമായും നിറമോലും അകലെ
നിനവാകെ നിന്‍ മുഖനാളം തെളിയവേ
നിഴലില്‍ പോലും ഒന്നാകാന്‍ വരിക നീ
ഒളിമായാതെ മറയാതെ....
ഒരു വെണ്‍തിങ്കള്‍പോലെന്നില്‍
വിരിയുക നീ
ഉം ഉം ഉം ഉം
അഴകോടെ ഉരുകീടും തിരിപോലെ
അഴലാടും ഹൃദയങ്ങള്‍ അരികെ
മൊഴിയാതെ നിന്‍ മൊഴിയെല്ലാം
അറിയുവാന്‍ ..
മിഴിനീരാഴം മായ്ക്കുവാനായി
അണയു നീ ..
ഇതള്‍ വാടാതെ ഉയിരാകെ..
ഒരു പൂമാസം പോലെന്നും
ഉണരുക നീ..
ഉം..ഉം..ഉം..
[കണ്ണാകെ എന്‍ കണിയാകാന്‍ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannaake en kaniyakan