ഒന്നു കാണാൻ
ഒന്നു കാണാൻ കൊതിയായി
എന്നും കാണാൻ കൊതിയായി
എന്നാണെന്നറിയില്ല എപ്പോഴാണെന്നറിയില്ല
എൻ പ്രിയനെന്നേ തന്നു മനസമ്മതം
നിനക്കായ് മാത്രം തന്നു എൻ മൗനസമ്മതം
ഒന്നു കാണാൻ കൊതിയായി
എന്നും കാണാൻ കൊതിയായി
അനന്തമാം പുഴയിൽ ..ഈ പുഴയിൽ
ഒരു ചെറുതോണിയിലേറി നാം
ഒന്നായ് മാറിടാം.. നാം ഒന്നായ് പാടിടാം
ഈ നാടും ഈ മണ്ണും ഈ നദിയും ഈ കാറ്റും
പ്രണയത്തിൻ വിത്ത് മുളപ്പിച്ചോ
എന്നിൽ നിന്നോടൊരിഷ്ടം തോന്നിച്ചോ
ഒന്നു കാണാൻ കൊതിയായി
എന്നും കാണാൻ കൊതിയായി
ആ ...ആ
രാത്രിതൻ നിദ്രകളിൽ..
യാത്ര വേളകളിൽ..
നിൻ മുഖം മാത്രം തോന്നിച്ചോ
ഇന്നും നീയരികിൽ ഉണ്ടെന്നറിയിച്ചോ
നിൻ ചാരത്തെത്തീടാൻ നിൻ മടിയിലുറങ്ങീടാൻ
പ്രണയത്തിൻ മഞ്ഞളിലേറി പായും പെണ്ണല്ലേ ഞാൻ
നിനക്കായൊരിഷ്ടം തന്നില്ലേ
ഒന്നു കാണാൻ കൊതിയായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onnu kanan
Additional Info
Year:
2016
ഗാനശാഖ: