കനൽ കിനാക്കളിൽ

കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ
കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു

ചിതൽ മേഞ്ഞ കൂരയിൽ
വിതുമ്പുന്ന നാളുമായ്
നീ കാത്ത നാളിലേയ്ക്കൊത്തിരി ദൂരം
എവിടെയാണലകളെ തേടിടുന്ന തീരം
വിരിയുമോ മഴമുകിൽ മൂടിടുന്ന താരം
മഞ്ഞിടാത്ത താരം ...
കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു

അങ്ങേ തോട്ടിലെന്നൊരു ചങ്ങാലിക്കിളി പാടവേ
ആ നല്ല ശീലുകൾ തൂകിയ മധുരം
പകരുമോ സ്മ്രിതികളിൽ കാലമിറ്റു സ്നേഹം
പകലുകൾക്കായിരം ചിറകു നൽകുമീണം
ആർദ്രമാമൊരീണം..

കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ
കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു

[ഗാനം കേൾക്കാൻ : യൂറ്റ്യൂബ് ഫുൾ സിനിമ ലിങ്ക് ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanal kinakkalil

Additional Info

Year: 
2016