ഒരു തൂവൽ തൊട്ടേ

ഒരു തൂവൽ തൊട്ടേ നിൻ പൊന്നിതൾ തഴുകാനോ..
ചെറു കാറ്റായ് വീശും ഞാൻ.. പൂവിതൾ മുത്താനോ..
നറുതേനിൻ മനമാകെ നുകരാൻ അലിവോടെ
പുതുമേഘം പോലെ നീ.. പെയ്യാൻ കൊതിയോടെ
ഒരു ചാറ്റൽ മഴയായും ചെറു കാറ്റിൻ കുളിരായും
ഒരു നോവിൻ സുഖമായും ശ്രുതിചേരും മനമാകെ
പൂത്തിതോ നീ എൻ അഴകിൻ അഴകാലെ എന്നോമലോ
എന്നരികേലരികേലോ എന്നോമലോ
എന്നരികേലരികേലോ

പൂപോൽ വിരിയാനൊരു മോഹം പൂക്കുന്നേ
പൂക്കുന്നേ...
ഊഞ്ഞാൽ തീർക്കാനൊരു നെഞ്ചം കൊഞ്ചുന്നേ
കൊഞ്ചുന്നേ...
ദേവതേ ദേവതേ മാരിവിൽ ചോലേ ചോലേ
കാതരേ കാതരേ നീ താരിതൾ പോലെ പോലെ
തീരാപ്പൂവേ പൂവേ ഇനി ചാരെ ആരോ കൂടെ
കൊതി താളം തുള്ളും ഉള്ളം
അതിൽ നീയും വായോ കൂടെ
ഈ പാട്ടിൻ ഈണം മൂളാനായ്
എന്നോമലോ എന്നരികേലരികേലോ
എന്നോമലോ എന്നരികേലരികേലോ

[ഗാനം കേൾക്കാനായി ഫുൾ മൂവി യൂട്യുബ് ലിങ്ക്  @ 7 .1 6 ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru thooval thotte