അത്തിമരത്തിൽ
അത്തിമരത്തിൽ ഉണ്ടൊരു പൊത്ത്
പൊത്തിനകത്തുണ്ടായൊരു നത്ത്
നത്തിനു കൂട്ടായുണ്ടൊരു തത്ത
തത്തി തത്തി നടക്കും തത്തമ്മ... (2)
മത്താപ്പൂ പോലുള്ള കതിരെല്ലാം നിറഞ്ഞു..
ചമ്പാവു പാടം പൂത്തു....
ആനന്ദ നൃത്തം ആടി... (2)
അക്കരെ മാവും പൂത്തു..
ഇക്കരെ പ്ലാവും കായ്ച്ചു...
നമ്മുടെ ചുടു പെരു വേയർപ്പിൻ
മുത്തുകൾ നെടുവീർപ്പുകളായി...
മത്താപ്പൂ പോലുള്ള കതിരെല്ലാം നിറഞ്ഞു..
ചമ്പാവു പാടം പൂത്തു.... ഓ ..
ആനന്ദ നൃത്തം ആടി...
മാരിക്കാർ കുളിരണിയുമ്പോൾ...
മുത്തുപോലെ മഴ പൊഴിയുന്നു...
മണ്ണിന്റെ സിരകളിൽ ജീവകണങ്ങളാൽ
ഊഴിയിൽ അരുവികൾ ദാഹനീരുമായി
പാരാകെ ആനന്ദയാത്രയായി...
മത്താപ്പൂ പോലുള്ള കതിരെല്ലാം നിറഞ്ഞു..
ചമ്പാവു പാടം പൂത്തു.... ഓ ...
ആനന്ദ നൃത്തം ആടി...
ഓഹോ ...ഓ ..ഓഹോ ...
തൂമഞ്ഞിൻ തൂവലണിയുമ്പോൾ
മുല്ലപോലെ മല പൂവിടുന്നു
കാറ്റിന്റെ വഴികളിൽ ചൂളം വിളികളാൽ
പ്രാവുകൾ പറവകൾ തോരണമായി
നാടാകെ പൂന്തുകിൽ ആടയായി...
മത്താപ്പൂ പോലുള്ള കതിരെല്ലാം നിറഞ്ഞു..
ചമ്പാവു പാടം പൂത്തു.... ഓ ...
ആനന്ദ നൃത്തം ആടി... (2)
അക്കരെ മാവും പൂത്തു..
ഇക്കരെ പ്ലാവും കായ്ച്ചു...
നമ്മുടെ ചുടു പെരു വേയർപ്പിൻ
മുത്തുകൾ നെടുവീർപ്പുകളായി...