പെണ്ണേ എൻ
പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയെ വാ കണ്ണേ ..(2)
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം ..
കാറ്റ് വീശുന്ന നേരങ്ങളിൽ നീർക്കിളികളാകാം
നീലസാഗര തീരങ്ങളിൽ..
മുത്തുച്ചിപ്പികൾ പെറുക്കാം
ഉയിരേ ... വെൺപ്രാവേ ...
ആ ...ആ ...
പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയെ വാ കണ്ണേ..ഓ കണ്ണേ..
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം ..
സപമപ മപമപ മപരിമ ഗമരിസ
സപമപ മപമപ മപരിമ ഗമരിസ
നിസഗമ പനിപ ഗമരിസരിനിസ
പനിരി സാസ ഗാഗ മാമ രിരിപമപ
സപമപ മപമപ മപരിമ ഗമരിസ
സപമപ മപമപ മപരിമ ഗമരിസ
നിസഗമ പനിപ ഗമരിസരിനിസ
പനിരി സാസ ഗാഗ മാമ രിരിപമപ
പൊന്നോമലേ ..എൻ ജീവനേ ..
നീയെൻ പൊൻമാനഴകേ
ഒരേ സ്വരം ഒരേ ലയം
നീയെന്നുമെൻ ഗാന പൂന്തേൻമഴ ...
സ്നേഹിതേ നീയെന്നരികിൽ
ചേർന്നു നിൽക്കൂ എന്നാലും
കൂട്ടുകാരി ഒരുനാളും.. എന്നെ പിരിയരുതേ..
നീയെൻ കൺമണിയേ നീയെൻ പൂമീനേ
നീയില്ലേൽ എൻ ജന്മം മൂകമാകും ..പെണ്ണാളേ ..
പെണ്ണേ എൻ കുറുമ്പുകാരി
അഴകേറും സുന്ദരിയെ വാ കണ്ണേ..ഓ കണ്ണേ..
വെൺമേഘപൂഞ്ചിറകിൽ പൊൻതിങ്കൾക്കല കാണാൻ
ഈ രാവിൽ പെണ്ണേ പോകാം ..