നേരം വെളുത്തിട്ട്

നേരം വെളുത്തിട്ട്.. നീന്തിക്കുളിച്ചിട്ട്..
നീലക്കൊലുസിട്ട്.. വന്നോരന്നനടക്കാരീ (2)
മന്ദാരപ്പൂവായ് നീ എൻ കരളിൽ..
പഞ്ചാരത്തേൻ ഇറ്റിച്ചു അഴകേ..
മൂവന്തിച്ചോപ്പുള്ള... നിൻ കവിളിൽ
മുന്നൂറു മുത്തം കൊണ്ടൊരു കഥ എഴുതും ഞാൻ...
നേരം വെളുത്തിട്ട്.. നീന്തിക്കുളിച്ചിട്ട്..
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ...

മൂവാണ്ടൻ മാവിൻ ചാരത്തിന്നുച്ചക്ക്‌
മുന്നാഴി കണ്ണീരിതാര്‌ പെയ്തു ..
കാര്യമാരാഞ്ഞപ്പോൾ കേൾക്കണ്‌ പിന്നെയും
കല്യാണിക്കുട്ടി ചതിച്ചു പൊന്നേ..
കല്യാണിക്കുട്ടി ചതിച്ചു പൊന്നേ...
കല്യാണിക്കുട്ടി..ഉം ..ഉം

കല്യാണിപ്പെണ്ണിന്റെ കണ്ണേറു കൊണ്ടിട്ട്
കരളെത്ര ഈ മണ്ണിൽ പിടഞ്ഞു പോയി.. (2)
ഇല്ലത്തെ പയ്യനേം.. കൊല്ലത്തെ പയ്യനേം..
അഞ്ചാറുവട്ടം ചതിച്ചതല്ലേ..
അവൾ അഞ്ചാറുവട്ടം ചതിച്ചതല്ലേ...

നേരം വെളുത്തിട്ട്.. നീന്തിക്കുളിച്ചിട്ട്..
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ.. (2)
മന്ദാരപ്പൂവായ് നീ എൻ കരളിൽ..
പഞ്ചാരത്തേൻ ഇറ്റിച്ചു അഴകേ..
മൂവന്തിച്ചോപ്പുള്ള നിൻ കവിളിൽ..
മുന്നൂറു മുത്തം കൊണ്ടൊരു കഥ.. എഴുതും ഞാൻ...

Paulettante Veedu Official Video Song | Neram Veluthittu | New malayalam movie song 2016