ഒന്നും മിണ്ടാതെ

ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ ഞാനിറങ്ങി
മൗനം മറയാക്കി ദുഃഖം നിഴലായി
മൂകമാംവഴിയിൽ ഞാൻ ഏകനായ്
വിരഹനോവിൽ എരിഞ്ഞു
തേങ്ങീ എൻ ജന്മം വീണ്ടും വിതുമ്പി ..
ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ

സ്വന്തവും ബന്ധവും മാരീചകയായ്
വാക്കുകൾ നോക്കുകൾ മുറിവുകളായ്
എന്തിനീ യാത്രയിൽ ഓർത്തു നിന്നു
കണ്ണീർ മാത്രമായ് കാലം മുന്നിൽ ഞാനോ
തനിയേ തനിയേ തനിയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnum mindathe