വരിക വേഗം നീ തിരികേ

അകലെയാ മേഘങ്ങള്‍ തേങ്ങുന്നുവോ
ഇവിടെയീ ഭൂമിയും ഭീതിയാല്‍ കേഴുന്നുവോ
നിഴലു പോല്‍ മരണവും ഞാനും
എവിടെയാ സാന്ത്വനം...എവിടെയാ സാന്ത്വനം
(അകലെയാ മേഘങ്ങള്‍)

വരിക വേഗം നീ തിരികേ
വരിക വേഗം നീ തിരികേ
തകരുന്നെന്‍ പ്രന്ജയും
ഉരുകുന്നെന്‍ ദേഹവും
ചിതറുന്നാ പാറപ്പോല്‍
പിളരുന്നെന്‍ മാനസം
ഇതു കാണാതെ പോകയോ
ഇതു കേള്‍ക്കാതെ പോകയോ....

കരകാണാ കടലുപ്പോല്‍
ഉലയുന്നു ഹൃദയവും  
ചുടുകാല്‍ക്കല്‍ അഗ്നിയില്‍
ഉരുകുന്നു ന്യായങ്ങളും
ഇനി എത്രനാള്‍ എത്രനാള്‍
ഒരു പുതു യുഗം വിരിയുവാന്‍
ഇനി എത്രനാള്‍ എത്രനാള്‍
ശുഭഗാനം കേള്‍ക്കുവാന്‍
ഇതു കാണാതെ പോകയോ
ഇതു കേള്‍ക്കാതെ പോകയോ....

കനവില്ലാ കൈകളും
കാമാര്‍ത്തമാം മിഴികളും
കരിയുന്നു മോഹങ്ങളും
പൊലിയുന്നൊരീ ജീവനും
ഇനി എത്രനാള്‍ എത്രനാള്‍
ഒരു പുതു യുഗം വിരിയുവാന്‍
ഇനി എത്രനാള്‍ എത്രനാള്‍
ശുഭഗാനം കേള്‍ക്കുവാന്‍
ഇതു കാണാതെ പോകയോ
ഇതു കേള്‍ക്കാതെ പോകയോ
വരിക...............

VARIKA VEGAM NI THIRIKE...(SREEJAYA DIPU)