വേനൽ മെല്ലെ വന്നുപോയി
മെല്ലെ വന്നുപോയി ഒന്നു വന്നുപോയി
വേനൽ മെല്ലെ വന്നുപോയി
മഴയുമിതിലെ വന്നുപോയി
പിന്നെ നിൻ.. മറുപടി കേൾക്കവേ
ഞാനുമെന്റെ മൗനവും വിലോലമായ്..
വേനൽ മെല്ലെ വന്നുപോയി
മഴയുമിതിലെ വന്നുപോയി
പിന്നെ നിൻ.. മറുപടി കേൾക്കവേ...
കാത്തുവച്ചതൊന്നു നീ കവർന്നു പോയി
മഞ്ഞുവീണ രാവിലിന്നു ഞാനുണർന്നുപോയ്
നിന്റെ നെഞ്ചിടിപ്പുപോലുമിന്നറിഞ്ഞുപോയ്
പാതിപൂക്കുമീ വയൽപ്പൂക്കളെന്നപോൽ..
നീ മൊഴിഞ്ഞിടാൻ വാക്ക് വിങ്ങിനിന്നുവോ
ഈ നിലാവിലീറനായ പാതപോലവേ
എന്തിനോ ഏതിനായ് ..
വേനൽ മെല്ലെ വന്നുപോയി
മഴയുമിതിലെ വന്നുപോയി
പിന്നെ നിൻ.. മറുപടി കേൾക്കവേ...
കാത്തുവച്ചതൊന്നു നീ കവർന്നു പോയി
പൊന്നണിഞ്ഞ പോക്കുവെയിലിലാടി നിന്നു ഞാൻ
നിന്റെ പുഞ്ചിരിക്കു മീതെ വന്ന തുമ്പിയാൽ..
കാറ്റുവന്നുവോ മുടിച്ചാർത്തുലഞ്ഞുവോ..
രാത്രിമുല്ലതൻ മണമോർത്തിരുന്നു ഞാൻ
രാവിലിന്നൊരോർമ്മകൊണ്ട മാല ചാർത്തുവാൻ
തിങ്കളോ.. വന്നുപോയ് ...
വേനൽ മെല്ലെ വന്നുപോയി
മഴയുമിതിലെ വന്നുപോയി
പിന്നെ നിൻ.. മറുപടി കേൾക്കവേ...
കാത്തുവച്ചതൊന്നു നീ കവർന്നു പോയി