ആലപ്പുഴയിലെ ചെന്തെങ്ങിൻ
ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി
നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി (2)
അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര്
ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ
തിരനുരയും കള്ളിന്നരികിൽ കരിമീനിൻ കറിയുണ്ടേ
നെല്ലറയുടെ നാട്ടിൽ നീളെ വള്ളംകളി പാട്ടുണ്ടേ
തിത്തൈതക തൈതാരോ തെയ്യം വിളിയേ കിളിമകളെ
പൂക്കൈതയിലാറാടി തിരുവോണക്കാറ്റേ..
അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര്
ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ
ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി
നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി
പൂമ്പൊടിയിൽ പുണരും തൂമഞ്ഞും പുലരുമ്പോൾ
ദൂരെയൊരു ചന്ദനമലരും കനരോളം കുറുകുന്നു
ഇനിയഴിയാ മനതാരിൽ മുറുകും സൗഹാർദ്ദം
തിരമാലകൾ മായ്ക്കാ മണ്ണിൽ കാലം കരുതുന്നു ..
ആലപ്പുഴയിലെ ചെന്തെങ്ങിൻമേൽ ഈറൻ കാറ്റായി
നൃത്തം വയ്ക്കും ഓലത്തുമ്പിൽ ചാഞ്ചാടും കുരുവി
അറബിക്കടലിൻ റാണീ.. നീ കാണും നാടിനു പേര്
ചുറ്റിയടിച്ചു നടക്കാനൊത്തിരി കായൽക്കരയുണ്ടേ