ചിലമ്പിട്ട കാലുകൾ
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ (2)
സുന്ദരമായ നിൻ ചുരുൾ മുടിക്കെട്ടിൽ..
മാരിവിൽ മായാതൊളിച്ചിരുന്നു..
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ...
മലർമാസരാവുകൾ കൊഴിഞ്ഞുപോയെങ്കിലും
വിജനമാം വീഥിയിൽ കാത്തിരുന്നു.. (2)
നിന്നെയും തേടി ഞാൻ.. അലയുന്നു
ഓർമ്മതൻ തേരിലിന്നലയുന്നു..
ഓർമ്മതൻ തേരിൽ.. അലയുന്നു
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ (2)
രാക്കിളി പാടിയ രാവുകളെങ്ങുപോയ്
നക്ഷത്രച്ചിന്തുകൾ പൊലിഞ്ഞുപോയി (2)
നിന്നെയും തേടി ഞാൻ അലയുന്നു..
ഓർമ്മതൻ തേരിലിന്നലയുന്നു..
ഓർമ്മതൻ തേരിൽ.. അലയുന്നു
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
chilampitta kalukal
Additional Info
Year:
2018
ഗാനശാഖ:

