ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍ (2)
ഹൃദി തുടരാതെ പാഴാകുമേ (2)
ഓ നിന്‍ രാഗജ്യോതിയീ പാഴ്മണ്ണില്‍
ഇനി തൂകാതെ പാഴാകുമേ
ഇനി തൂകാതെ പാഴാകുമെ
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .
പ്രകൃതീ നീയിഹ മൃദുവായെന്തെ
മാനസ കലിക എരിയാ നീളെ (2)
നിയതീ നിയമേ അഴലാ നീളെ
ശാന്തിയാകെ അണയാ തീരെ (2)
ഹൃദയേ കേണെന്‍ ആശയതിനാല്‍
എന്തിന്നിനിയെന്‍ രാഗമേ
ഇഹ തുടരാതെ പാഴാകുമേ
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .
രസികനുദാരന്‍ പാപിയെ ഉള്ളില്‍
അമ്പോ കൂട്ടില്‍ എന്താണാകെ (2)
മാനം മഹാധനമാണു മഹസ്സേ
ഇനിമേല്‍ ലോകര്‍ക്കറിവില്ലാതെ (2)
അപചയമാണീ ഓര്‍മ്മയിലൊക്കെ
ഗുണചിന്തകള്‍ അപഭാഗ്യമേ
ഹൃദി തുടരാതെ പാഴാകുമെ
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .
ധനലോലത തന്‍ സുഖമേ നമ്മളെ
പാപശാപ പങ്കേ തീര്‍ക്കാം (2)
ആത്മാര്‍ഥതയും പ്രേമവുമെല്ലാം
അപചയമായി ഉലകില്‍ തീര്‍ക്കാം (2)
ഭഗവാനെ നിന്‍ നിയമമിതോ
പാരിതിലെന്തെ നിജമായിതേ
ഇഹ തുടരാതെ പാഴാകുമെ
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .
ഹൃദി തുടരാതെ പാഴാകുമേ (2)
ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍. . .