മഞ്ഞണിയും കുഞ്ഞുപൂക്കള്‍
മഞ്ഞണിയും കുഞ്ഞുപൂക്കള്‍
മാതളപ്പൂങ്കുടങ്ങള്‍
പൊന്നലിയും പുഞ്ചിരിയില്‍
താമരപ്പൂങ്കുടങ്ങള്‍
തൂമലരിന്‍ കുളിരണിയും
തേനലതന്‍ തിരയിളകും
സ്നേഹസാഗരങ്ങള്‍
(മഞ്ഞണിയും...)
മണിമണിപോല്‍ രണ്ടു കണ്മണികള്‍
മധുരമുന്തിരികള്‍
മലരണിഞ്ഞിന്നെന്റെ പൊന്‍കിനാക്കള്‍
മോഹ നിർവൃതികള്‍
അമ്മതന്‍ ആലംബക്കനിയാണ്
അച്ഛന്റെ കരളിന്റെ കരളാണ്
വാത്സല്യ നിധിയാണ്
മഞ്ഞണിയും കുഞ്ഞുപൂക്കള്‍
മാതളപ്പൂങ്കുടങ്ങള്‍
പൊന്നലിയും പുഞ്ചിരിയില്‍
താമരപ്പൂങ്കുടങ്ങള്‍
കതിരൊളിപോല്‍ തങ്ക പ്രഭ ചൊരിയും
കനക സുസ്മിതങ്ങള്‍
മധുമൊഴിയാല്‍ നിത്യം മനം നിറയും
തംബുരുവിന്‍ ശ്രുതികള്‍
ആനന്ദപ്പൂങ്കാവിന്‍ കിളിയല്ലേ
ആജീവനാന്തമെന്‍ നിധിയല്ലേ
ജീവിതം സായൂജ്യമായ്
(മഞ്ഞണിയും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjaniyum kunjupookkal
Additional Info
Year:
1995
ഗാനശാഖ: