മുത്തുണ്ടോ പൊന്നുണ്ടോ

മുത്തുണ്ടോ പൊന്നുണ്ടോ പൂവുണ്ടോ
മുത്തുക്കുടയുണ്ടോ ചെപ്പുണ്ടോ മുകിലുണ്ടോ
മാനത്തൊരു കൊട്ടാരം അലങ്കരിക്കാന്‍
എനിക്കും എന്‍സഖിക്കും താമസിക്കാന്‍ 
(മുത്തുണ്ടോ...)

ചന്ദനപ്പുഴയുണ്ടോ വെണ്ണക്കല്‍പ്പടവുണ്ടോ
സുന്ദരിപ്പെണ്ണിന് കുളിച്ചുകേറാൻ
കരിനീലമിഴിയെഴുതി മയി‌പ്പീലിപ്പൂമുടിയിൽ
വൈഡൂര്യമണി ചൂടി അവള്‍ക്കൊരുങ്ങി നില്‍ക്കാന്‍ (മുത്തുണ്ടോ...)

മാരിവില്‍ത്തേരുണ്ടോ മധുമാസരാവുകളില്‍
ഈരേഴു ലോകവും പറന്നു ചെല്ലാന്‍
സ്വര്‍ഗ്ഗത്തെ മണിയറയില്‍ മലര്‍ശയ്യ വിരിച്ചുവോ
എനിക്കും എന്‍സഖിക്കും പുണര്‍ന്നുറങ്ങാന്‍ 
(മുത്തുണ്ടോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthundo ponnundo