കനവിലെ തോണിയിൽ

കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
മുല്ലപ്പൂവ് കോർക്കും വേളയിൽ...
വേറെയെന്താണോർത്തു നീ..    
അല്ലിത്തൂവിരൽത്തുമ്പിന്നലെ...
സൂചികൊണ്ട് മുറിഞ്ഞുവോ...
കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
പുന്നാരവുമായ് ...പുന്നാരവുമായ് ..
ഒന്നായലിയാൻ... ഒന്നായലിയാൻ...

കണ്ണാടിയിൽ നോക്കടീ മൊഞ്ചേറിയ പൈങ്കിളി
ഇന്നീ മുഖമാരൊരാൾ കണ്ടാൽ കൊതിയേറുവോ
വന്നു മണിപ്പന്തലിൽ നിന്നോമനച്ചില്ലയിൽ
ഒന്നായിനി പാറുവാൻ വെൺപ്രാവുകൾ മാതിരി
ഓ.. വാനിലും ഭൂവിലും ആകെ പരിണയമേളമായ്
കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ

സന്ധ്യാംബരതാര നീ ചെന്താമരമാല നീ
ഇന്നാ വിരിമാറിനെ.. നന്ദാവനമാക്കി നീ  
ചുണ്ടാലൊരു വാക്കു നീ മിണ്ടാതിനിയെന്തെടി
ഉണ്ടായിരമാശയാൽ ചെണ്ടാടിയ പുഞ്ചിരി
ഓ. നേരവും കാലവും നോക്കിയവനതു നൽകണേ .
കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
മുല്ലപ്പൂവ് കോർക്കും വേളയിൽ...
വേറെയെന്താണോർത്തു നീ..    
അല്ലിത്തൂവിരൽത്തുമ്പിന്നലെ...
സൂചികൊണ്ട് മുറിഞ്ഞുവോ...
കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
പുന്നാരവുമായ് ...പുന്നാരവുമായ് ..
ഒന്നായലിയാൻ... ഒന്നായലിയാൻ...

Kanavile Song Making Video Nilathattam ft Sithara| Afzal Yusuff