മുങ്ങാക്കടൽ മുത്തും കൊണ്ട്
മുങ്ങാക്കടൽ.. ആഹാ
മുത്തും കൊണ്ട്.. ആഹാ
പുല്ലാംകുഴൽ.. ആഹാ
പാട്ടും കൊണ്ട്.. ആഹാ
ചുറ്റിനടക്കണൊരു കാറ്റ്
കാറ്റിൽ ചിക്കും.. ആഹാ
പൊന്മണലിൽ.. ആഹാ
മുട്ടിയയണഞ്ഞിരിക്കാ-
നാശയൊന്ന് നെഞ്ചിലിന്ന്
(മുങ്ങാക്കടൽ...)
ഓളം പൊതിഞ്ഞീടുമെൻ മാറില്
പൊൻവല വീശിവന്ന മാരനേ
ഞാൻ ചേർന്നിടും നിന്റെ മേനിയിൽ
ചങ്കിരി കൂടുമീ മോന്തിയിൽ
വാ എന്റെ പൊന്നേ.....
വാ എന്റെ പൊന്നേ നേരം പോകണ്
നിന്റെ ചുണ്ടിനുപ്പു തൂകു എൻനാവിലെ
കടൽ ഞണ്ടുകൾ മെയ്കൾ കോർക്കും നേരം
(മുങ്ങാക്കടൽ...)
മുത്തി വിരിച്ചുടുമീ തേനിതള്‍
നുള്ളിമുറിച്ചീടും നിൻ പൂവുടല്‍
ചെല്ലക്കിളീ നിൻ കണ്ണില്
ചൂണ്ടലിടും കരിമീനിന്
എന്നുള്ളിലിപ്പോൾ....
എന്നുള്ളിലിപ്പോൾ എന്തോ തോന്നണ്
ഏതോ സുഖം എന്നെ മൂടണ്
കടലായിരം ഇരമ്പലിൽ കൊള്ളും നെഞ്ചിൽ
(മുങ്ങാക്കടൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mungakkadal muthum kondu
Additional Info
Year:
1983
ഗാനശാഖ: