ഹിമബിന്ദുഹാരം ചൂടി
Music:
Lyricist:
Singer:
Film/album:
ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം
അകതാരിലാരോ പാടി അഭിലാഷ ഗാനം
ഹിമബിന്ദുഹാരം ചൂടി
കിളികുലം വലം വരും വാനില്‍
കുളിര്‍കോരി മലർമാരി
അതിലൂറും മധുരമായി ആ..
അതിലൂറും മധുരമായി
അഴകേ നീ വരവായി
ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം
അകതാരിലാരോ പാടി അഭിലാഷഗാനം
ഹിമബിന്ദുഹാരം ചൂടി
മനം ഇളംമുളംകുഴലായ്
അതില്‍ നീയോ ശ്രുതിയായി
അറിയാതെൻ മദനതാപം ആ..
അറിയാതെൻ മദനതാപം
സ്വരമായി ലയമായി
ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം
അകതാരില്‍ ആരോ പാടി അഭിലാഷഗാനം
ഹിമബിന്ദുഹാരം ചൂടി
തളിരിടും ഇളംകവിളോരം
നടമാടും രസമേതോ
വിരല്‍ കളം എഴുതുമ്പോള്‍
വിളയാടും പുളകങ്ങള്‍
ചൊടിയോരം പ്രണയ ദാഹം
മിഴിയോരം പ്രിയരൂപം
ഹിമബിന്ദുഹാരം ചൂടി ധനുമാസക്കാലം
അകതാരിലാരോ പാടി അഭിലാഷഗാനം
ഹിമബിന്ദുഹാരം ചൂടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Himabindhuhaaram choodi
Additional Info
Year:
1982
ഗാനശാഖ: