സരിഗമപാടുന്ന കുയിലുകളേ

സാ... രീ.... ഗാ... മാ... പാ...
സരിഗമപാ...ധപമഗമാ....ഗാരീ നീസ

സരിഗമപാടുന്ന കുയിലുകളേ
നീലക്കുയിലുകളേ
സംഗീതം വിളയുന്ന കുഴലുകളേ
പുല്ലാങ്കുഴലുകളേ
ജനകോടികളുടെ സിരകളിലുണരും
രണഭേരികളുടെ പല്ലവി പാടാം
പാടാം കിളിമകളേ
സരിഗമപാടുന്ന കുയിലുകളേ
നീലക്കുയിലുകളേ

ചിരിക്കൂ പൂക്കളേ ചിരിക്കൂ
ചിലയ്ക്കൂ കിളികളേ ചിലയ്ക്കൂ
കുന്നലനാട്ടിലെ കുഞ്ഞിളം തെന്നലേ
കുന്നുംപുറങ്ങളില്‍ പിച്ചവയ്ക്കൂ
ചിരിക്കൂ പൂക്കളേ ചിരിക്കൂ
ചിലയ്ക്കൂ കിളികളേ ചിലയ്ക്കൂ

ആദ്യത്തെ രശ്മിയാല്‍ ആദിത്യനൂഴിയില്‍
ആയിരം പൂക്കളങ്ങളെഴുതി
ആ ചിത്രശാലകള്‍ ആസ്വദിക്കാന്‍ വന്നു
ആലോലവായുവും തുമ്പികളും
മഞ്ഞുമഴ തേന്മഴ മഴ മഞ്ഞുമഴ
മഞ്ഞലയില്‍ കതിര്‍മഴ മഴ കതിര്‍മഴ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sarigama paadunna

Additional Info

Year: 
1978

അനുബന്ധവർത്തമാനം