പ്രിയനായ് പാടും വല്ലകി

പ്രിയനായ് പാടും വല്ലകി
അതിലെൻ പ്രാണന്റെ പല്ലവി
ഒരു വരമേകി വന്നു നീ
തൂകും രാഗമാധുരി ... തൂകും രാഗമാധുരി

ആദ്യത്തെ ഋതുഭംഗിയിൽ വിടരും എൻ അഭിലാഷമേ
ആദ്യത്തെ ഋതുഭംഗിയിൽ വിടരും എൻ അഭിലാഷമേ

ചിറകു തന്നു നീ ഉയരം കാണുവാൻ
കുളിരു തന്നു നീ പുളകം ചൂടുവാൻ
ചിറകു തന്നു നീ ഉയരം കാണുവാൻ
കുളിരു തന്നു നീ പുളകം ചൂടുവാൻ
അലസജീവിത തന്തിയിൽ അമൃതസംഗീതമായ്
എന്നുമീ വിധം പുൽകുവാൻ
എന്നിൽ മോഹമോഹമായ്
എന്നിൽ മോഹമോഹമായ്

പ്രിയനായ് പാടും വല്ലകി
അതിലെൻ പ്രാണന്റെ പല്ലവി
ഒരു വരമേകി വന്നു നീ
തൂകും രാഗമാധുരി ... തൂകും രാഗമാധുരി

ആത്മാവിൻ ഇതൾക്കുമ്പിളിൽ മധുപെയ്യും സായൂജ്യമേ
ആത്മാവിൻ ഇതൾക്കുമ്പിളിൽ മധുപെയ്യും സായൂജ്യമേ

സ്മൃതികൾ തന്നു നീ മധുരം നുള്ളുവാൻ
ഹൃദയം തന്നു നീ ചിരിയിൽ മുങ്ങുവാൻ
സ്മൃതികൾ തന്നു നീ മധുരം നുള്ളുവാൻ
ഹൃദയം തന്നു നീ ചിരിയിൽ മുങ്ങുവാൻ

സുകൃതസുരഭിലവാടിയിൽ മദനമന്ദാരമായ്
നിത്യലാളനമേൽക്കുവാൻ 
എന്നിൽ മോഹമോഹമായ്
എന്നിൽ മോഹമോഹമായ്

പ്രിയനായ് പാടും വല്ലകി
അതിലെൻ പ്രാണന്റെ പല്ലവി
ഒരു വരമേകി വന്നു നീ
തൂകും രാഗമാധുരി ... തൂകും രാഗമാധുരി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyanaay Paadum Vallaki

Additional Info

Year: 
1985

അനുബന്ധവർത്തമാനം