ചേമന്തി ചേലുണ്ട്

താ തെയ്യാരെ തെയ്യം താ തെയ്യാരെ തെയ്യം
താ തെയ്യാരെ തെയ്യം താര ..
ചേമന്തി ചേലുണ്ട് മൂവന്തിചോപ്പുണ്ട്
വാരഞ്ചും പൂവൊത്ത പെണ്ണ് ..
ഒരു കടലാശ അവളിലൊരാശ
ഒളിമിഴിയാലെ ചിരിമുനയാലെ
പെടപെടയുന്നെ എൻ നെഞ്ച് ..
താ തെയ്യാരെ തെയ്യം താ തെയ്യാരെ തെയ്യം
താ തെയ്യാരെ തെയ്യം താര ..
ചേമന്തി ചേലുണ്ട് മൂവന്തിചോപ്പുണ്ട്
വാരഞ്ചും പൂവൊത്ത പെണ്ണ് ..

കാണുന്നോരെല്ലാം ആശിക്കും പോലെ
നായും നായാട്ടും കൂടുന്നുണ്ട്
പാവം നാമെന്തേ നീറിത്തീരുന്നു
ആശിക്കാൻ പോലും മേലാതായോ
കാലം മാറുന്നേ മോഹം പൂക്കുന്നേ
കരിവാരി വണ്ടായ് തേങ്ങും നാം
താ തെയ്യാരെ തെയ്യം താ തെയ്യാരെ തെയ്യം
താ തെയ്യാരെ തെയ്യം താര ..
ചേമന്തി ചേലുണ്ട് മൂവന്തിചോപ്പുണ്ട്
വാരഞ്ചും പൂവൊത്ത പെണ്ണ് ..
ഓഹോ ..ഹോ ..

മേശപ്പൂപോലെ ആശപ്പൂവെല്ലാം
ആകാശത്തോളം ചെന്നെത്തുന്നെ
കൈയെത്തും ചാരെ വന്നെത്തുന്നാരെ
കൊഞ്ചിപ്പാടുന്ന മാടത്തത്തേ ..
ആവാരംപൂവേ ആരും കാണാതെ
ഒരു  കുറി നിന്നെ പുൽകാം ഞാൻ

ചേമന്തി ചേലുണ്ട് മൂവന്തിചോപ്പുണ്ട്
വാരഞ്ചും പൂവൊത്ത പെണ്ണ് ..
ഒരു കടലാശ അവളിലൊരാശ
ഒളിമിഴിയാലെ ചിരിമുനയാലെ
പെടപെടയുന്നെ എൻ നെഞ്ച്
താ തെയ്യാരെ തെയ്യം താ തെയ്യാരെ തെയ്യം
താ തെയ്യാരെ തെയ്യം താര ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chemanthi chelund

Additional Info

Year: 
2016

അനുബന്ധവർത്തമാനം