പനിമതി ബിംബമിറങ്ങിയ പുഴയിൽ
ആ.. ആ.. ആ.. ആ..
പനിമതി ബിംബമിറങ്ങിയ പുഴയിൽ പൊൻ തിരുവാതിര പൂത്തു
പുതുമഴ തൂവിയ പരിമൃദുരജനിയിൽ അനുപമ രാഗം കേട്ടു
മിഴിയിൽ സൗന്ദര്യലഹരി മൊഴിയിൽ സ്നേഹാർദ്ര മധുരം
നിറഞ്ഞു പോയ് സ്വരങ്ങളും വസന്തവും
മന്ത്രകോടിയുമായ് വരവേറ്റു കുളിരലകൾ
നിത്യകാമുകനെ എതിരേറ്റു കന്യകമാർ
ഹരിതവനമാകേ പൂങ്കുടകൾ നിവരുകയായ്
പ്രണയമധു പെയ്തു മഞ്ഞുതിരും താഴ്വരയിൽ
നിന്റെ മൗനത്തിലഴകിൻ രാഗധാര
ദേവീ നിന്റെയീണത്തിലാനന്ദ ഗാനവർഷം
പനിമതി ബിംബമിറങ്ങിയ പുഴയിൽ പൊൻ തിരുവാതിര പൂത്തു
പുതുമഴ തൂവിയ പരിമൃദുരജനിയിൽ അനുപമ രാഗം കേട്ടു
സ്വപ്നകളഹംസം നീന്തുന്നു ചന്ദ്രികയിൽ
ദേവകലയോടെ വിടരുന്നു യാമങ്ങൾ
കനവിലുണരുന്നു നിർമ്മലമാം മോഹങ്ങൾ
കവിളിലുലയുന്നു നിറമണിയും കമലദളം
ഒന്നു വന്നെങ്കിലെന്നോതുന്നു ഹൃദയം
മുന്നിൽ വന്നു നിൽക്കുമ്പോളുള്ളിൽ പ്രേമഹർഷം
പനിമതി ബിംബമിറങ്ങിയ പുഴയിൽ പൊൻ തിരുവാതിര പൂത്തു
പുതുമഴ തൂവിയ പരിമൃദുരജനിയിൽ അനുപമ രാഗം കേട്ടു
മിഴിയിൽ സൗന്ദര്യലഹരി മൊഴിയിൽ സ്നേഹാർദ്ര മധുരം
നിറഞ്ഞു പോയ് സ്വരങ്ങളും വസന്തവും