ആതിരാ പാൽനിലാവ്
ആതിരാ പാൽനിലാവ് പാടമേഞ്ഞ പൂപ്പന്തൽ
ആയിരം പൈങ്കിളികൾ പൊന്നുരുക്കും മന്ത്രം
നന്മകൾ നേരുവാൻ ശാന്തിദീപം ഏറ്റുവാൻ
കാത്തു നിൽപ്പു യാമസന്ധ്യകൾ ധന്യം നിമിഷം
ആതിര പാൽനിലാവ് പാടമേഞ്ഞ പൂപ്പന്തൽ ...(2)
പൊന്നുംകതിർ മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ (2)
ആളിമാരോ തോഴിമാരോ ആശംസ നേരുന്ന കൂട്ടുകാരോ
ജീവിതം നിറഞ്ഞു പെയ്ത സംഗീതങ്ങളിൽ
സ്വര സഞ്ചാരങ്ങളിൽ
ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൗനം കൺമണി
നിറ മൗനം കണ്മണി
ആതിര പാൽ നിലാവ് പാടമേഞ്ഞ പൂപ്പന്തൽ...
മിന്നുംമണി ദീപങ്ങളിൽ ചന്ദനം കത്തുന്ന കൈത്തിരിയിൽ (2)
ആലകളിൽ മോടികളിൽ ആഭരണത്തിന്റെ ജാലങ്ങളിൽ
നിന്മനസ്സു കണ്ടുണർന്ന ചൈതന്യമൊന്നെ
അവനെല്ലാം നീ തന്നെ
ജീവൻ ജീവനിൽ പൂവണിഞ്ഞാനന്താ മേകു കണ്മണി
അത് നേടൂ കണ്മണി
ആതിര പാൽ നിലാവ് പാടമേഞ്ഞ പൂപ്പന്തൽ
ആയിരം പൈങ്കിളികൾ പൊന്നുരുക്കും മന്ത്രം
ആതിര പാൽനിലാവ് പാടമേഞ്ഞ പൂപ്പന്തൽ ...