മേലേ വിണ്ണിലെ മേയും പ്രാക്കളായ്

മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടി തുടിച്ചു പൊങ്ങാം
അകലെ അകലേ അഴകു ചൊരിയും
അരിയ മുകിലിന്‍ അതിരു തേടി
കാവല്‍ കൂടുകള്‍ കണ്ണീര്‍ കൂടുകള്‍
തുറ തുറന്നു സ്വയമുയര്‍ന്നു പാറാം
ഇനിയുമിനിയും ഉയരെയുയരെ
ഉതിരുമുണര്‍വിന്‍ അമൃതു തേടി
കൂട്ടു ചേര്‍ന്നു കൂത്താടിടാം
ചേര്‍ന്നലിഞ്ഞലിഞ്ഞു പാടിടാം
മാരിവില്ലിന്‍ മഞ്ഞുകൂട്ടില്‍
ചന്തമോടെ ചെന്നു ചേക്കയേറാം
മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടി തുടിച്ചു പൊങ്ങാം
അകലെ അകലേ അഴകു ചൊരിയും
അരിയ മുകിലിന്‍ അതിരു തേടി

സ്വയം പണിഞ്ഞു വെച്ച കല്‍ത്തുറുങ്കില്‍
തടങ്കലേറ്റു വിങ്ങിടുന്നു നമ്മള്‍
സ്വയം പണിഞ്ഞു വെച്ച കല്‍ത്തുറുങ്കില്‍
തടങ്കലേറ്റു വിങ്ങിടുന്നു നമ്മള്‍
പിടഞ്ഞു കേഴുമെൻ കൂട്ടരിൽ
ഉടഞ്ഞു നില്‍ക്കയാ പെട്ടകം
ഈ രാത്തുമ്പി കൂത്താടാന്‍
മിന്നിമായും താരകങ്ങളായ്
മനസ്സിനുള്ളില്‍ മൂടി നില്‍ക്കും ആശകള്‍ക്കായ്
സാഗരങ്ങള്‍ ആഞ്ഞടിക്കും
ഈ തിളച്ച വേലിയേറ്റമായ്
മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടി തുടിച്ചു പൊങ്ങാം
അകലെ അകലേ അഴകു ചൊരിയും
അരിയ മുകിലിന്‍ അതിരു തേടി.

മനം തുടച്ചുവച്ച മണ്‍ചിരാതില്‍
നിറം കൊളുത്തിവച്ചു പൊന്‍ കിനാക്കള്‍
മനം തുടച്ചുവച്ച മണ്‍ചിരാതില്‍
നിറം കൊളുത്തിവച്ചു പൊന്‍ കിനാക്കള്‍
തിരഞ്ഞു പോരുമെന്‍ കൂട്ടരേ
പൊതിഞ്ഞു കൂടുവാൻ നേരമായ്
ഈ പൂവില്‍ പൊന്‍ ‌വണ്ടായ്
മൂളി നില്‍ക്കും മൂകദാഗ്രജന്‍
സ്വരം നിറഞ്ഞൊരുള്ളിനുള്ളില്‍ ചില്ലുതൂവല്‍
തുമ്പി തുള്ളും സ്പന്ദനങ്ങള്‍
മനം വിതച്ച മന്ത്രഘോഷമായ്
മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടി തുടിച്ചു പൊങ്ങാം
അകലെ അകലേ അഴകു ചൊരിയും
അരിയ മുകിലിന്‍ അതിരു തേടി
കാവല്‍ കൂടുകള്‍ കണ്ണീര്‍ കൂടുകള്‍
തുറ തുറന്നു സ്വയമുയര്‍ന്നു പാറാം
ഇനിയുമിനിയും ഉയരെയുയരെ
ഉതിരുമുണര്‍വിന്‍ അമൃതു തേടി
കൂട്ടുചേര്‍ന്നു കൂത്താടിടാം
ചേര്‍ന്നലിഞ്ഞലിഞ്ഞു പാടിടാം
മാരിവില്ലിന്‍ മഞ്ഞുകൂട്ടില്‍
ചന്തമോടെ ചെന്നു ചേക്കയേറാം
മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടി തുടിച്ചു പൊങ്ങാം
അകലെ അകലേ അഴകു ചൊരിയും
അരിയ മുകിലിന്‍ അതിരു തേടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mele vinnile meyum praakkalaay..