ചെല്ലപ്പൂവേ
ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം
കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി
ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം
കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി
മിഴികളിലാകെ മൃദുലപതംഗം
സ്മൃതിപദമാകെ മധുരതരംഗം
അനുഭൂതികളിൽ ചടുലവികാരം
അന്തരംഗത്തിൽ പരിരംഭണങ്ങൾ
ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം
കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി
പോകും മഴമേഘച്ചാർത്തിൽ
ശാലീനയൗവ്വനം തളിരണിയുമ്പോൾ
പോകും മഴമേഘച്ചാർത്തിൽ
ശാലീനയൗവ്വനം തളിരണിയുമ്പോൾ
കുറുനിര പുളകിതയായി നിൽക്കുമ്പോൾ
കാതരയാം മമസഖി അരികിലെത്തി
ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം
കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി
മാറിൽ കളഭച്ചാർത്തിൻ ഗന്ധം
ദേവികേ നീയൊരു താരകയായി
മാറിൽ കളഭച്ചാർത്തിൻ ഗന്ധം
ദേവാ നീയൊരു താരകമായി
ഏതോ വരം കാത്തുനിൽക്കുന്നു
ഏഴിലംപാല പൂമാല തരാൻ (പല്ലവി)
ചെല്ലപ്പൂവേ നിൻ ചുണ്ടിൽ കതിരിട്ട സൗരഭം
കാമനയിൽ കണ്ടു കോരിത്തരിച്ചു പോയി