കിലുകിൽ കിലുക്കാംപെട്ടി

കിലുകിൽ കിലുക്കാംപെട്ടി കുലുങ്ങി കുലുങ്ങി കുണുങ്ങി വായോ
കിലുകിൽ കിലുക്കാംപെട്ടി കുലുങ്ങി കുലുങ്ങി കുണുങ്ങി വായോ 
 ഭൂലോകം ചുറ്റിവരാൻ മോഹം മാളോരേ ഒന്നുകാണാൻ മോഹം 
ഭൂലോകം ചുറ്റിവരാൻ മോഹം മാളോരേ ഒന്നുകാണാൻ മോഹം
                           (കിലുകിൽ.......കുണുങ്ങി വായോ)

മാനസപൊയ്കയിൽ നീരാടി മയങ്ങേണ്ടേ 
മാണിക്യപ്പന്തലിൽ മണിയറ തീർക്കേണ്ടേ (2)
താജ്മഹാലും കുത്തബ്മീനാറും നൈനിറ്റാലും കാശ്മീരും(2)
ബാംഗ്ലൂർ മാൻഗ്ലൂർ ചുറ്റാം മംഗളൂർ ഗോവഹവ്വാ ബീച്ചും -
                                        നോക്കി കാണണ്ടേ 
പോരൂ നീ വേഗം പോരൂ..... (കിലുകിൽ......കുണുങ്ങിവായോ)

ബോയിങ്ങിൽ കയറേണ്ടേ പാരീസിൽ പോകണ്ടേ 
സ്വീഡനിൽ തങ്ങേണ്ടേ സ്വിസ്സ്ബാങ്കിൽ പോകേണ്ടേ 
നോട്ടുകെട്ടുകൾ ബണ്ടിലായിത്തീരട്ടെ
നാടുകളെല്ലാം കൺകുളിർക്കെ കാണണ്ടേ 
ബെൻസ് ബിഷി മിസ്തുബിഷി കോണ്ടസ്സ 1000 
ഇമ്പാലെയും വാങ്ങിക്കൂട്ടും ഞാൻ........
കണ്ടോ നീ നേരിൽകണ്ടോ നീ....(പല്ലവി)

Kilukil - Kadamkatha