മേലെ ദൂരെ വാനിൽ
മേലെ ദൂരെ വാനിൽ
പാടിവന്ന മൈനേ ..
പാട്ടിൻ തേങ്ങലെന്തേ കൂട്ടകന്നുവോ
യാത്രയോതി കിളികൾ
മാഞ്ഞുപോയി വെയിലും ..
രാത്രിവന്നു ചൊല്ലീ.. ഇരുളിൻ നോവുകൾ
കാറ്റിൻ കൈയ്യിൽ നീന്തീ ..
കദനമേഘ ജാലം..
പെയ്തു തീർത്തതെല്ലാമെൻ ഹൃദയതാപമായ്
നനവുമാഞ്ഞുവല്ലോ അന്ന് തന്നൊരുമ്മതൻ
കനവുമാത്രമായി നിന്നെ പുൽകും രാവുകൾ
ചില്ലു കൂട്ടിനുള്ളിൽ കണ്ണടച്ച ചന്ദ്രൻ
തേരിൽ വന്നു മേഘം ..
ദൂരെ മാഞ്ഞുപോയി ..
മേലെ ദൂരെ വാനിൽ
പാടിവന്ന മൈനേ ..
പാട്ടിൻ തേങ്ങലെന്തേ കൂട്ടകന്നുവോ
യാത്രയോതി കിളികൾ
മാഞ്ഞുപോയി വെയിലും ..
രാത്രിവന്നു ചൊല്ലീ.. ഇരുളിൻ നോവുകൾ
ഇരുൾ നീങ്ങും വഴിയിൽ നിന്നോർമ്മയിടറി
കുളിർ പെയ്യും മൊഴി മാഞ്ഞുവോ..
നക്ഷത്രമിഴികൾ നീർ ചാർത്തി വരുമോ
ഇടനെഞ്ചിൻ ശ്രുതി കേൾക്കുമോ
അകലുമോ വ്യഥതൻ തീജ്വാലകൾ..
അണയുമോ ഹിമകണ പുലരികൾ..
തൂകുമോ മുകിലുകൾ വീണ്ടുമെൻ
ആഷാഢഗാനാമൃതം ...
മേലെ ദൂരെ വാനിൽ
പാടിവന്ന മൈനേ ..
പാട്ടിൻ തേങ്ങലെന്തേ കൂട്ടകന്നുവോ
യാത്രയോതി കിളികൾ
മാഞ്ഞുപോയി വെയിലും ..
രാത്രിവന്നു ചൊല്ലീ.. ഇരുളിൻ നോവുകൾ
ഉം ..ഉം ..ആഹാഹാഹാ ..ലാലലാ ..
തളിർ നീട്ടി കൈകൾ പകൽ മുങ്ങി മാഞ്ഞു
ഇരവാനിൽ നിശമാത്രമായ് ..
ചെഞ്ചുണ്ടിൽ ചിരിതൻ നക്ഷത്രം ചാർത്തി
മലർ വിരിയും മിഴിനീട്ടവേ
പ്രണയമേ നീയൊരു സംഗീതമായ്
അണയുമോ രാവിതിൽ നിറദീപമായ്
വിരിയുമോ ചില്ലയിൽ പൂമ്പാറ്റകൾ
നിറമേകി ലയമാകുവാൻ ..
മേലെ ദൂരെ വാനിൽ
പാടിവന്ന മൈനേ ..
പാട്ടിൻ തേങ്ങലെന്തേ കൂട്ടകന്നുവോ
യാത്രയോതി കിളികൾ
മാഞ്ഞുപോയി വെയിലും ..
രാത്രിവന്നു ചൊല്ലീ.. ഇരുളിൻ നോവുകൾ