ഇണക്കിളിയെ നീ പറന്നുവാ

ഇണക്കിളിയെ നീ പറന്നുവാ
മധുരതരം നീ പാടിവാ
ജനുവരിക്കാറ്റിൻ മൃദുതാളത്തിൽ
പൂനിലാവു മേയും മേട്ടിൽ
പൂത്തിലഞ്ഞിച്ചോട്ടിലെനിക്കായ്
വരുമോ കഥയോതാൻ
ഇണക്കിളിയെ നീ പറന്നുവാ
മധുരതരം നീ പാടിവാ

ആലോലമാടുന്ന പൂങ്കാറ്റിൽ
കൂട്ടിന്നായ് നീയെത്തും നേരത്ത്
നാണം കുണുങ്ങാതെ ചൊല്ലാമോ
ഒളികണ്ണാൽ നോക്കുന്നതാരാരോ
കിന്നാരപ്പാട്ടുമായ് നീയെത്തും നേരത്ത്
നിന്നെയും കാത്തു നിന്നു
നിന്റെ പ്രിയൻ നിന്റെ തോഴൻ
സങ്കൽപ്പനാഥനവൻ

ഇണക്കിളിയെ നീ പറന്നുവാ
മധുരതരം നീ പാടിവാ
ജനുവരിക്കാറ്റിൻ മൃദുതാളത്തിൽ
പൂനിലാവു മേയും മേട്ടിൽ
പൂത്തിലഞ്ഞിച്ചോട്ടിലെനിക്കായ്
വരുമോ കഥയോതാൻ

ഞാനിന്നു കാണുമീ സ്വപ്നത്തിൽ
നീ മാത്രമൊന്നു വന്നെങ്കിൽ
പൗർണ്ണമിരാവിലും കൂട്ടിനായ്
ഏകയായ് നീയിന്നു വന്നെങ്കിൽ
വാരിപ്പുണർന്നു ഞാൻ നിൽകീടാം
നിൻ ചുണ്ടിൽ സ്നേഹത്തിൻ ചുംബനം
ഇന്നുമെന്നും എന്റെ മനം
ഓർമ്മകൾ താലോലിക്കും

ഇണക്കിളിയെ നീ പറന്നുവാ
മധുരതരം നീ പാടിവാ
ജനുവരിക്കാറ്റിൻ മൃദുതാളത്തിൽ
പൂനിലാവു മേയും മേട്ടിൽ
പൂത്തിലഞ്ഞിച്ചോട്ടിലെനിക്കായ്
വരുമോ കഥയോതാൻ
ഇണക്കിളിയെ നീ പറന്നുവാ
മധുരതരം നീ പാടിവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Inakkiliye nee parannu vaa..