വാൽസല്യ പൊൻവെയിലായ്

വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
നല്ല വാസനപ്പൂ പോൽ നീ വിടർന്നു
മഞ്ഞുപോലമ്മയോ.. പുൽകി നിന്നു..
നിന്റെ കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
നല്ല വാസനപ്പൂ പോൽ നീ വിടർന്നു ..

കുരുവിതൻ  കൊഞ്ചലിൽ നീ അലിഞ്ഞു
പായും അരുവിതൻ നൂപുരം നീ അണിഞ്ഞു (2)
അകമാകെ അറിവിന്റെ തിരി തെളിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീ അറിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീ അറിഞ്ഞു
വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
നല്ല വാസനപ്പൂപോൽ നീ വിടർന്നു

അഴകിന്റെ പാലാഴി നീ കടഞ്ഞു
പൊന്തും അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു (2)
അഴലിന്റെ മാറാപ്പ് നീ വെടിഞ്ഞു
ദൈവമിവിടേയ്‌ക്ക് വീണ്ടും വരം ചൊരിഞ്ഞു
ദൈവമിവിടേയ്‌ക്ക് വീണ്ടും വരം ചൊരിഞ്ഞു

വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
നല്ല വാസനപ്പൂപോൽ നീ വിടർന്നു
മഞ്ഞുപോലമ്മയോ.. പുൽകി നിന്നു..
നിന്റെ കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
വാൽസല്യ പൊൻവെയിലായ് ഞാൻ പരന്നു
നല്ല വാസനപ്പൂപോൽ നീ വിടർന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
valsalya ponveyilay

Additional Info

Year: 
2016