തുമ്പപ്പൂകോടിയുടുത്തൂ
തുമ്പപ്പൂ കോടിയുടുത്തൂ തൃപ്പടിപ്പൊന്നളന്നൂ
തിന വിതയ്ക്കാൻ പറ നിറയ്ക്കാൻ കളമൊരുക്കും കൈകളിൽ
നിറനിറ.... പൊലി പൊലി പൊലി
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ
ഒരു നവലോകം പണിയാം
പിഴച്ച നീതികളുടച്ചുവാർക്കാൻ
കുതിച്ചു മുന്നോട്ടുയരാം
പിഴച്ച നീതികളുടച്ചുവാർക്കാൻ
കുതിച്ചു മുന്നോട്ടുയരാം
ഉയരും കൊടികളുമേന്തി വരുo
യുവജനകോടികളേ മുന്നോട്ട്
ഉയരും കൊടികളുമേന്തി വരുo
യുവജനകോടികളേ മുന്നോട്ട്..... മുന്നോട്ട്
ഉണരട്ടങ്ങനെ ഉണരട്ടെ
സ്നേഹ വസന്തം പുലരട്ടെ
ഉണരട്ടങ്ങനെ ഉണരട്ടെ
സ്നേഹ വസന്തം പുലരട്ടെ
നിറയട്ടങ്ങനെ നിറയട്ടെ
ഹരിതവിപ്ലവം പടരട്ടെ
നിറയട്ടങ്ങനെ നിറയട്ടെ
ഹരിതവിപ്ലവം പടരട്ടെ
മണിമുറ്റം മെഴുകീ വാൽകണ്ണെഴുതീ
കണ്ണാന്തളി ഇല്ലത്തൊരു തുമ്പിയുറഞ്ഞു
മണിമുറ്റം മെഴുകീ വാൽകണ്ണെഴുതീ
കണ്ണാന്തളി ഇല്ലത്തൊരു തുമ്പിയുറഞ്ഞൂ
മുല്ലത്തൊടിയിറയത്തൊരു മുത്തുവിളഞ്ഞൂ
കസ്തൂരി തൊടുകുറിയുടെ ചന്തമുണർന്നൂ
പൊന്നോലക്കൂടയിൽ മുന്നാഴി കതിരുമായ്
മൂവന്തി കിടാവോ മറഞ്ഞു നിന്നൂ.... മറഞ്ഞു നിന്നൂ
പുതുനെല്ലിൻ മന്ത്രമുണർന്നൂ
കാവിലെ പാട്ടുയർന്നൂ
നിലവിളക്കിൻ നറുവെളിച്ചം
കണിയൊരുക്കും വേളയായ്
നിറനിറ.... പൊലി പൊലി പൊലി
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
തുമ്പപ്പൂ കോടിയുടുത്തൂ തൃപ്പടിപ്പൊന്നളന്നൂ
തിന വിതയ്ക്കാൻ പറ നിറയ്ക്കാൻ കളമൊരുക്കും കൈകളിൽ
നിറനിറ.... പൊലി പൊലി പൊലി
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്