മല്ലിക പൂങ്കൊടി
പെരുമാൾ പുരത്തിനു പെരുമയേകും
പെരുമാളായി വാണിടും...
അനന്തപുരേശാ ശ്രീ പത്മനാഭാ..
അനന്തകോടി പ്രണാമം
മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ.. സുന്ദരീ
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നിലാവിൻ വാസന്തമേ വിരിഞ്ഞൂ.. നീ എന്നിലായ്
മറന്നിടാൻ മറന്നുപോയ് സഖീ
ഓ ..ഓ ..ഓ ..ഓ (2 )
നേരിൻ.. പെരുമയിലൊരു ദേശം ദേശം
പെരുമാൾ ദേശം പെരുമാൾ ദേശം
ചെറുപിടികളെല്ലാം മാറ്റീടണേ
കണ്ണിൽ കാവേരി കാതിൽ സാവേരി
നീറ്റിൽ നീരാടും നീരാമ്പലേ
നിന്റെയീ ചുണ്ടിലെ പുഞ്ചിരിത്തുമ്പയിൽ
വണ്ടുപോൽ പാറിടും ഞാൻ
എന്നുമാ മർമ്മരം കേട്ടിടാനെന്മനം.
തെന്നലിൽ ചാഞ്ചാടാവേ
വിരുന്നിനായ് വരുന്നിതാ സഖീ
ഓ ..ഓ ..ഓ ..ഓ
മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ
പൂവരമ്പേറിവാ.. സുന്ദരീ
മാമ്പഴം പോലെയെൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
മഞ്ഞിൽ.. നീരാടി പൊന്നിൻ പൂചൂടി
വിണ്ണിൻ തേരേറി നീ മായവേ
നിന്റെ ആ മെയ്യിലെ.. ചെമ്പനീർ മൊട്ടുകൾ
ചുംബനം കൊണ്ടു തൊടാം
പൂവിതൾ ചെപ്പിനാൽ ഞാനോളിപ്പിച്ചൊരാ
തേൻകണം കൊണ്ടുത്തരാം
ഒരായിരം.. കിനാവിതാ വരൂ
ഓ ..ഓ ..ഓ ..ഓ
(മല്ലിക പൂങ്കൊടീ മാർഗഴി പനിമതീ)