എന്തു നൽകാൻ അനുജത്തി നിൻ

എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...
എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...
പാവനമാം ആശംസകൾ...
കൊട്ടിൽ കുരവയിലലിയുന്നൂ...
പാവനമാം ആശംസകൾ...
കൊട്ടിൽ കുരവയിലലിയുന്നൂ...

എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...

മാലയണിഞ്ഞു നീ നാഥനോടൊപ്പമായ് 
കല്യാണമണ്ഡപം ചുറ്റുമ്പോൾ...
മാലയണിഞ്ഞു നീ നാഥനോടൊപ്പമായ് 
കല്യാണമണ്ഡപം ചുറ്റുമ്പോൾ...
പുണ്യം വിളമ്പും മനസ്സുമായീ ഞാൻ
നിന്നെ നോക്കീ നിൽക്കുമ്പോൾ... ഓ...

എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...

നാളെയൊരുണ്ണിയെ രാരിരോ പാടീ... 
രാരിരോ രാരോ രാരീരോ...
രാരീ രാരോ രാരാരോ...
നാളെയൊരുണ്ണിയെ രാരിരോ പാടി നീ
ലാളിച്ചു നിർവൃതി കൊള്ളുമ്പോൾ...
ബന്ധം ഉറയ്ക്കും സുദിനമൊന്നിൽ...
പൊന്നും പൊട്ടും കൈനീട്ടം... ആ...

എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...
പാവനമാം ആശംസകൾ...
കൊട്ടിൽ കുരവയിലലിയുന്നൂ...

എന്തു നൽകാൻ അനുജത്തി നിൻ
മംഗല്യത്തിൻ നാളിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthu Nalkaan Anujathi Nin

Additional Info

Year: 
1986

അനുബന്ധവർത്തമാനം