ആടകൾ ഞൊറിയും
ആ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ...
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...
നാണം കൊണ്ടു ചുവക്കും നീയൊരു
നാടൻ കന്യകയല്ലേ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ...
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...
കുങ്കുമ മലകൾ കടന്നു വരും നിൻ
ചന്ദന വിശറിക്കാറ്റിൽ... ഇളങ്കാറ്റിൽ...
ചിരിച്ചു മറിയും ഓളങ്ങളിലെൻ
കൊതുമ്പു വള്ളവുമായീ... കൊതുമ്പു വള്ളവുമായീ...
വന്നൂ ഞാൻ.... നിൻ പടവുകൾ തേടീ... ആ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ...
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...
ചില്ലയിലൂടെ ഒളിച്ചു നോക്കീ...
പൊന്നിളം പാകും നേരം... നിഴൽക്കാറ്റിൽ....
മദിച്ചു വരുമൊരു ഓരങ്ങളിലെൻ
വിരിഞ്ഞ മോഹവുമായീ... വിരിഞ്ഞ മോഹവുമായീ...
വന്നൂ ഞാൻ.... നിൻ കതിരുകൾ വാങ്ങാൻ... ആ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ...
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...
നാണം കൊണ്ടു ചുവക്കും നീയൊരു
നാടൻ കന്യകയല്ലേ...
ആടകൾ ഞൊറിയും പുഴയുടെ മാറിൽ...
ചേലുകൾ വിതറും സന്ധ്യേ... സന്ധ്യേ...