കള്ളക്കണ്ണാൽ കരളിനകത്ത്

അഹാ...
കള്ളക്കണ്ണാൽ കരളിനകത്ത് കളമെഴുതുന്നൊരു പൂവാലീ നീ...
ഇടവട്ടപ്പാടിൽ കാണാ ചരടു കുലുക്കി വലിക്കല്ലേ...

തൊടലൊട്ടും തൊട്ടാവാടി  തുമ്പായ് എന്നിൽ ചേരാമോ...
ഞാനൊരു മഴവിൽ കൂടു മെനഞ്ഞതിൽ അന്തിയുറങ്ങാൻ പോരാമോ...

കളരിയൊരുക്കിക്കോ... കച്ച മുറുക്കിക്കോ...
ഉയിരിനു വിനയായ് ഉറുമിയിലരിയും പോരിനൊരുങ്ങിക്കോ....

കൈയിലിക്കണ പുലിവാൽ തുമ്പിനു ചായമടിക്കേണ്ട... ചായമടിക്കേണ്ട...

കള്ളക്കണ്ണാൽ കരളിനകത്ത് കളമെഴുതുന്നൊരു പൂവാലാ നീ...

പോരൂ... കൊതിവെള്ളം തീർക്കും കായിലിലിന്നൊരു തോണിയിറക്കാൻ പോരൂ നീ...
നെഞ്ചിൽ... നിറ പഞ്ചവാദ്യങ്ങളെന്നും താനെ കേൾക്കുന്നൂ...
കണ്ണുമടച്ചൊരു കുഞ്ഞു കിനാവിൻ മടിയിലിരുന്നു മയങ്ങും നേരം...

മഴത്തുള്ളി മറുകിൻമേൽ ഒന്നു തലോടാൻ നീയണയില്ലേ...
തളിർക്കുന്ന പൂവിതളായ് എന്നിലെയെന്നെയുണർത്തുകയില്ലേ...

കള്ളക്കണ്ണാൽ കരളിനകത്ത് കളമെഴുതുന്നൊരു പൂവാലീ നീ...
ഇടവട്ടപ്പാടിൽ കാണാ ചരടു കുലുക്കി വലിക്കല്ലേ...

പൊന്നേ... പുല്ലുപറിക്കൻ പൂച്ചക്കുഞ്ഞായ് പുളിയിൽ കയറി മറിയല്ലേ...
കണ്ണേ... കലികൊണ്ട കാലത്തിനവനുടെ കെണിയിൽ വീഴല്ലേ...
വവ്വാൽ കുഞ്ഞിനെ എത്താക്കൊമ്പിൽ ഊഞ്ഞാലാട്ടിയുറക്കീടല്ലേ...

കുറുമ്പിന്റെ കൂട്ടാളീ കൂനിനു കുരുവായ് കൂടെ വരില്ലേ...
കിട്ടാ മരുന്നിന്റെ ചീട്ടും കൊണ്ടവനുലകം ചുറ്റും...

കള്ളക്കണ്ണാൽ കരളിനകത്ത് കളമെഴുതുന്നൊരു പൂവാലീ നീ...
ഇടവട്ടപ്പാടിൽ കാണാ ചരടു കുലുക്കി വലിക്കല്ലേ...
തൊടലൊട്ടും തൊട്ടാവാടി  തുമ്പായ് എന്നിൽ ചേരാമോ...
ഞാനൊരു മഴവിൽ കൂടു മെനഞ്ഞതിൽ അന്തിയുറങ്ങാൻ പോരാമോ...
കളരിയൊരുക്കിക്കോ... കച്ച മുറുക്കിക്കോ...
ഉയിരിനു വിനയായ് ഉറുമിയിലരിയും പോരിനൊരുങ്ങിക്കോ....
കളരിയൊരുക്കിക്കോ... കച്ച മുറുക്കിക്കോ...
ഉയിരിനു വിനയായ് ഉറുമിയിലരിയും പോരിനൊരുങ്ങിക്കോ....
കൈയിലിക്കണ പുലിവാൽ തുമ്പിനു ചായമടിക്കേണ്ട... ചായമടിക്കേണ്ട...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kallakkannal Karalinakathu

Additional Info

Year: 
2016

അനുബന്ധവർത്തമാനം