നന്ദ നന്ദനാ കൃഷ്ണാ
ആ...
നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...
നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...
തിരുമുമ്പിലൊരു കണ്ണീർത്തിരിവച്ചു തൊഴും നേരം...
തിരുമുമ്പിലൊരു കണ്ണീർത്തിരിവച്ചു തൊഴും നേരം
കരളില് കനിവിന്റെ കളഭം തരുമൊരു കാരുണ്യമേ... ജയ
നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...
നോവുമായ് വിളിക്കുമ്പോൾ വിളിപ്പുറത്തെഴുന്നള്ളി...
നോവുമായ് വിളിക്കുമ്പോൾ വിളിപ്പുറത്തെഴുന്നള്ളി...
വരമരുളും മൂർത്തിയേ പാഹിമാം...
പരം പൊരുളാം കീർത്തിയേ പാഹിമാം...
ഒരു മുളം തണ്ടാലെ മൂലോകം മുഴുവൻ നീ...
ഒരു മുളം തണ്ടാലെ മൂലോകം മുഴുവൻ നീ...
പരബ്രഹ്മസംഗീതപ്പാലാഴിത്തിര പകരുകയോ... ജയ
നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...
കൂരിരുൾ നടമാടും കുരുക്ഷേത്ര രണഭൂവിൽ....
കൂരിരുൾ നടമാടും കുരുക്ഷേത്ര രണഭൂവിൽ....
ധർമ്മാർത്ഥമാം തേരുമായ് വന്നു നീ...
വേദാന്തമാം ഗീതയായ് പൂത്തു നീ...
അബലയാം കൃഷ്ണ തൻ ഇടനെഞ്ചു പിടഞ്ഞപ്പോൾ...
അബലയാം കൃഷ്ണ തൻ ഇടനെഞ്ചു പിടഞ്ഞപ്പോൾ....
അലിവിന്റെ വിരൽകൊണ്ടു മിഴിനീരൊപ്പിയ പുണ്യഹരേ... ജയ
നന്ദ നന്ദനാ കൃഷ്ണാ... മുരഹര മുരളീധരാ...