ശ്യാമയാം രാധികേ

ആ....
ശ്യാമയാം രാധികേ...
പാടു നീ ഗോപികേ...
ശ്യാമയാം രാധികേ...
പാടു നീ ഗോപികേ...
നിലാവുലഞ്ഞ സന്ധ്യയില്‍ 
വരാതെ വന്നു മാധവന്‍
പരാഗ രാഗവേണുവില്‍ 
സ്വരാമൃതം ചുരത്തുവാന്‍
കുങ്കുമം കുതിര്‍ന്ന നിന്റെ 
പൂച്ചുണ്ടില്‍ മുത്തമിട്ട്‌ 
മുടി നീളേ പൂവിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി
സുഖ രസലയ ലഹരികളുടെ
യമുനയില്‍ മദ മധുകണം വിതറാന്‍....

ശ്യാമയാം രാധികേ...
പാടു നീ ഗോപികേ...

ആദ്യമായ് നിൻ കൺ പൂവിളക്കിൽ
എൻ പ്രേമമാർദ്രനാളമാക്കി ഞാൻ...
പിന്നെ ഞാൻ നിൻ കാൽക്കൽ വീഴും 
വെൺചന്ദനക്കുഴമ്പ് തുള്ളിയായ്...
ഗമധനിസ....നിസഗരിഗരി...നിസമഗമഗ...
നിസഗരി നിസമഗ ധരിനിസ സനി നിധ ധധ
മമ ഗഗ രിരി സനി നിധ ധധ നിസ 
സനിസ സനിസ സനിസ സനിസ
നിസ നിസ നിസ നിസ നിധപ.... 

ശ്യാമയാം രാധികേ...
പാടു നീ ഗോപികേ...

രാത്രി നേരം നിൻ മാറിൽ മിന്നും 
സുഗന്ധ മാല്യമായ് തലോടവേ...
ഞാൻ കൊതിക്കും നിൻ പാട്ടിലേതോ
സല്ലാപ ഗംഗ പോൽ തുടിക്കുവാൻ....
ഗമധനിസ....നിസഗരിഗരി...നിസമഗമഗ...
നിസഗരി നിസമഗ ധരിനിസ സനി നിധ ധധ
മമ ഗഗ രിരി സനി നിധ ധധ നിസ 
സനിസ സനിസ സനിസ സനിസ
നിസ നിസ നിസ നിസ നിധപ.... 

ശ്യാമയാം രാധികേ...
പാടു നീ ഗോപികേ...
നിലാവുലഞ്ഞ സന്ധ്യയില്‍ 
വരാതെ വന്നു മാധവന്‍
പരാഗ രാഗവേണുവില്‍ 
സ്വരാമൃതം ചുരത്തുവാന്‍
കുങ്കുമം കുതിര്‍ന്ന നിന്റെ 
പൂച്ചുണ്ടില്‍ മുത്തമിട്ട്‌ 
മുടി നീളേ പൂവിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി
സുഖ രസലയ ലഹരികളുടെ
യമുനയില്‍ മദ മധുകണം വിതറാന്‍....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyaamayaam radhike

Additional Info

Year: 
1996

അനുബന്ധവർത്തമാനം