മഴയുടെ

മഴയുടെ ചിറകടി മേളം നമ്മെ മാടിവിളിക്കുംന്നേരം
മനസ്സുകളുള്ളിൽ പായുന്നു പൊൻമാനുകളെപ്പോലെ
എവിടെ കുളിരുണ്ടവിടെ തണലുണ്ടവിടെ പുഴയുണ്ടോ
അവിടെ പുൽമേടുകളിൽ മയിലുകളാടി മദിക്കും കാഴ്ചകൾ കാണണ്ടേ
അതിരുകളില്ലാ മാനം തങ്കക്കിളിവാതിലുകൾ തുറന്നു
അക്ഷര ഗംഗയിൽ  നൃത്തം ചെയ്യാൻ ആളുകൾ ഒരുങ്ങുന്നു
കണ്ണും കരളും കാതും തേരിൽ ഉതിരും നേരത്തോ
അറിവിൻ കൗമാരത്തിൻ ചിറകടി ---------------
[വ്യക്തമാകാത്ത വരികൾ ]
മഴയുടെ ചിറകടി മേളം നമ്മെ മാടിവിളിക്കുംന്നേരം
മനസ്സുകളുള്ളിൽ പായുന്നു പൊൻമാനുകളെപ്പോലെ
എവിടെ കുളിരുണ്ടവിടെ തണലുണ്ടവിടെ പുഴയുണ്ടോ
അവിടെ പുൽമേടുകളിൽ മയിലുകളാടി മദിക്കും കാഴ്ചകൾ കാണണ്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayude

Additional Info

Year: 
2016

അനുബന്ധവർത്തമാനം