ആയിരം പിടിക്കുന്ന

ആയിരം പിടിക്കുന്ന ചെമ്പു കിടാരത്തിലേ 
നെറം കെട്ട കാരിരുളോടെ നാനായി 
നിലാവൂടേ ഇല്ലായേ... തിരുവടിയേ....
അടിച്ചു തളിച്ചാ... രാവു പകലാക്കീ...
പട്ടും വെള്ളേം വിരിപ്പിച്ചൂ കൊണ്ടാരേ...
നന്ദവിളക്കു കൊളുത്തീ കൊണ്ടാരേ...
തെയ്യക്കോലക്കാരണക്കാരരേ... തെരക്കൂട്ടാതേ...
അക്കാര്യം നിനച്ചിട്ട്... കാലയ്യോ തട്ടല്ലേ...
കണ്ടേൻ കോര ചെറമ്മോ...
കടുകെ നടനടന്ന് പോന്നു വരും നേരത്ത് 
കാൽ മടിയേണ്ടായേ... ചെറമ്മോ...
ഇരുട്ടാൻ വെച്ചിട്ട്... ചോറ്റും കൈ 
ചെവിയെ പോണ്ടാ...ചെറമ്മോ...
പൊകലയാന്ന് വെച്ചിട്ടിജ്ജ് 
വായേം കൈ തിന്നണ്ടാ... ചെറമ്മോ...
അടയ്‌ക്കാന്ന് വെച്ചിട്ടിജ്ജ്
കോയിക്കാട്ടം തിന്നണ്ടാ... ചെറമ്മോ...

ആയിരം പിടിക്കുന്ന ചെമ്പു കിടാരത്തിലേ 
നെറം കെട്ട കാരിരുളോടെ നാനായി 
നിലാവൂടേ ഇല്ലായേ... തിരുവടിയേ....

Malayalam Movie Song | Aayiram Pidikkunna | Puravrutham | Malayalam Film Song