നിലാവേ നിലാവേ

നിലാവേ നിലാവേ ഇളം തൂവലാലെൻ
ഉം ..ഉം
നിലാവേ നിലാവേ ഇളം തൂവലാലെൻ
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ കിനാവേ.. നീയെന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തെ ...
തഴുകുന്നൂ കാറ്റും.. പാടുന്നൂ കുയിലും
പടരുന്നു പ്രണയാർദ്ര ഭാവം ...

നിലാവേ നിലാവേ ഇളം തൂവലാലെൻ
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ കിനാവേ.. നീയെന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തെ ...

രാവിരുൾ നീങ്ങി.. പാലൊളി മിന്നി
ഇതളിൽ അഴകായ് നിറയുന്നു (2)
തളിരുടലിൽ നിന്നോ കുളിരലയിൽ നിന്നോ
സുഗന്ധമിന്നലഞ്ഞിടുന്നു രാവിൽ
ശലഭമായ് അണയുമോ പറയു നീയെൻ കാതിൽ
മൗനമേ പ്രണയമേ നീ നിറയൂ മാറിൽ..

നിലാവേ നിലാവേ ഇളം തൂവലാലെൻ
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ കിനാവേ നീയെന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തെ ...

പൊൻ മയിലാടും പൂവനി തോറും
വിരിയും മലരും.. തേടുന്നു (2)
പാലരുവിക്കരയിൽ പവിഴമല്ലിക്കടവിൽ
മൃദുലം പുണരും ഈ കുളിരിൽ..
ശലഭമായ് അണയുമോ പറയു നീയെൻ കാതിൽ
മൗനമേ പ്രണയമേ നീ നിറയൂ മാറിൽ..

നിലാവേ നിലാവേ ഇളം തൂവലാലെൻ
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ കിനാവേ നീയെന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തെ ...
തഴുകുന്നൂ കാറ്റും.. പാടുന്നൂ കുയിലും
പടരുന്നു പ്രണയാർദ്ര ഭാവം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Nilave nilave