നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
തെളിവുകളാണോ സത്യം മറവുകളാണോ സത്യം
തെളിവുകളാണോ സത്യം മറവുകളാണോ സത്യം
ആയിരം സാക്ഷികൾ വന്നാലും
ആയിരം സാക്ഷികൾ വന്നാലും
നേരറിയുന്നത് ഒരു സാക്ഷി...മനസ്സാക്ഷി
ഭൂമിയ്ക്കു മേലൊരു ഭൂമി നീതിയ്ക്കു മേലൊരു നീതി
ഭൂമിയ്ക്കു മേലൊരു ഭൂമി നീതിയ്ക്കു മേലൊരു നീതി
ലാളനമേകിയ കയ്യാലെങ്ങനെ
ലാളനമേകിയ കയ്യാലെങ്ങനെ
എഴുതും മകനുടെ മൃതിവാക്യം...വിധിവാക്യം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Niyamangal Oru Bhagam
Additional Info
Year:
1983
ഗാനശാഖ: